പിഎസ്ജിയേ അടിയറവ് പറയിപ്പിച്ച് ലെന്‍സ്
ലീഗ് 1 ല്‍ പാരീസ് സെന്റ് ജെർമെയ്‌നെ 3-1ന് തോൽപിച്ച് ചാമ്പ്യൻമാർക്ക് സീസണിലെ ആദ്യ ലീഗ് തോൽവി സമ്മാനിച്ചു കൊണ്ട് ലെന്‍സ് ഇരു ടീമുകളും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം നാലാക്കി കുറച്ചു.ബുധനാഴ്ച സ്ട്രാസ്ബർഗിനെതിരെ റെഡ് കാര്‍ഡ് കണ്ട ശേഷം സസ്പെൻഷനിലായ നെയ്മറും ലോകകപ്പിന് ശേഷം ടീമിനൊപ്പം തിരിച്ചെത്തിയിട്ടില്ലാത്ത മെസ്സിയും ഇല്ലാതെ ആണ് പിഎസ്ജി ഇന്നലെ കളിക്കാന്‍ ഇറങ്ങിയത്.

അഞ്ച് മിനിറ്റിനുളില്‍ തന്നെ ആതിഥേയർ ലീഡ് നേടിയിരുന്നു.പ്രെസെമിസ്ലാവ് ഫ്രാങ്കോവ്‌സ്‌കിയാണ് ലെന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.മൂന്ന് മിനിറ്റിന് ശേഷം ഹ്യൂഗോ എകിറ്റികെ സ്കോര്‍ സമനിലയില്‍ ആക്കി എങ്കിലും ലെൻസ് സ്ട്രൈക്കർ ലോയിസ് ഓപ്പൻഡ 28 ആം മിനുട്ടില്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ പിഎസ്ജി സമ്മര്‍ദത്തില്‍ ആയി.ഫ്രഞ്ച് ഫോർവേഡ് അലക്‌സിസ് ക്ലോഡ്-മൗറീസ് രണ്ടാം പകുതിയിൽ ലെന്‍സിന് വേണ്ടി മറ്റൊരു ഗോള്‍ കൂടി കണ്ടെത്തിയതോടെ തിരിച്ചു വരാന്‍ ഉള്ള പിഎസ്ജിയുടെ എല്ലാ വഴികളും അടഞ്ഞിരുന്നു.മെസ്സി,നെയ്മര്‍ എന്നിവരുടെ അഭാവം ടീമിന്‍റെ സ്ഥിരതയേ ബാധിച്ചു എന്ന് പറഞ്ഞ മാര്‍ക്കിന്യോസ് ഒരു ടീം എന്ന നിലയില്‍ മുന്നേറാന്‍ താരങ്ങള്‍ക്ക് കഴിയാത്തത് വന്‍ തിരിച്ചടിയായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.