EPL 2022 European Football Foot Ball qatar worldcup Top News

നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ വിജയം നേടി യുണൈറ്റഡ്

December 28, 2022

നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ വിജയം നേടി യുണൈറ്റഡ്

പ്രീമിയര്‍ ലീഗില്‍ ടോപ്‌ ഫോറില്‍ എത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതില്‍ എറിക് ടെന്‍ ഹാഗ് ഒരു പടി കൂടി അടുത്തെത്തിയിരിക്കുന്നു.ഇന്നലെ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 3-0ന് തോൽപിച്ച റെഡ് ഡെവിള്‍സ് 29 പോയിന്റോടെ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.ആദ്യ പകുതിയില്‍ റാഷ്‌ഫോർഡിന്റെയും ആന്റണി മാർഷ്യലിന്റെയും ഗോളുകളും മത്സരം തീരാന്‍ ഇരിക്കെ ഫ്രെഡും ഗോള്‍ കണ്ടെത്തിയതോടെ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചു വരവ് യുണൈറ്റഡ് ഗംഭീരമാക്കി എന്ന് വേണം പറയാന്‍.

Man Utd 3-0 Nottingham Forest LIVE! Routine win - Premier League result,  match stream and latest updates today | Evening Standard

 

ഈ സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ച് വന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒരു തരത്തില്‍ പോലും യുണൈറ്റഡിന് ഒരു വെല്ലുവിളി ഉയര്‍ത്തിയില്ല.ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ അഞ്ച് മത്സരങ്ങളും കളിച്ച യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ പനി മൂലം ഇന്നലത്തെ മത്സരത്തില്‍ കളിച്ചിരുന്നില്ല.

Leave a comment