അര്‍ജന്‍റ്റീനയുടെ കാവല്‍ മാലാഖ !!!!
ഇന്നത്തെ ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് താരങ്ങളുടെ കണ്ണുകള്‍ എല്ലാം മെസ്സിയില്‍ തന്നെ ആയിരിക്കും.ഇതുവരെയുള്ള ഏത് അന്താരാഷ്ട്ര ടൂര്‍ണമേന്ടുകളിലും കാണാത ഫോമില്‍ ആണ് മെസ്സി നിലവില്‍ കളിക്കുന്നത്.അതിനാല്‍ ഫ്രഞ്ച് താരങ്ങള്‍ എപ്പോഴും മെസ്സിയുടെ കാലില്‍ നിന്ന് പന്തെടുക്കുന്നത് ലക്ഷ്യ വെച്ചായിരിക്കും കളിക്കുക.

എന്നാല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അര്‍ജന്‍റ്റീനക്ക് വേണ്ടി ഫൈനലില്‍ ഗോള്‍ സ്ഥിരമായി നേടിയിരിക്കുന്നത് മെസ്സിയല്ല, മറിച്ച് ഡി മരിയയാണ്. ഒളിംപിക്സ്, ഫിനാലിസിസിമ,കോപ അമേരിക്ക ഫൈനല്‍ എന്നിങ്ങനെ എല്ലാ പ്രമുഘ മത്സരങ്ങളിലും ഗോള്‍ നേടിയത് ഡി മരിയയായിരുന്നു.ഗോളിയുടെ തലക്ക് മേലെ ചിപ്പ് ഗോള്‍ നേടി കൊണ്ടാണ് അദ്ദേഹം ഈ ഫൈനല്‍ മത്സരങ്ങളില്‍ എല്ലാം മികവ് തെളിയിച്ചത്.ഇന്നത്തെ മത്സരത്തില്‍ ഇതുവരെ ഏതു മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന മരിയ ഇന്നത്തെ മത്സരത്തില്‍ കളിക്കും എന്ന് വാര്‍ത്ത ലഭിച്ചിട്ടുണ്ട്.ഇത് ഫ്രഞ്ച് ടീമിനും ദേഷാമ്പ്സിനും ഒരു അപായ മണി കൂടിയാണ്.മെസ്സിയെ കൂടാതെ ലോകോത്തര താരമായ ഏഞ്ചല്‍ ഡി മരിയയേ കൂടെ അവരുടെ വാച്ച്ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ബുദ്ധിമുട്ടുള്ള പണിയാണ് എന്ന് അവര്‍ക്കറിയാം.