മൂന്നാം സ്ഥാനത്ത് നിന്ന് ഉയരാന്‍ ബാഴ്സലോണ
തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്ക് ശേഷം ബാഴ്സ തങ്ങളുടെ ഫോം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഉള്ള റയല്‍ സോസിധാധിനെ നേരിടും.കഴിഞ്ഞ മത്സരത്തിലെ തോല്‍വി കാരണം നിലവില്‍ പോയിന്റ് ഇടിഞ്ഞ ബാഴ്സ രണ്ടാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒരു മണിക്ക് സോസിദാദ് ഹോം ഗ്രൗണ്ട് ആയ റയല്‍ അരീനയില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന്‍റെ പ്രകടനത്തെ സാവി ഏറെ വിമര്‍ശിച്ചിരുന്നു.ഇന്നലെ പരിശീലനത്തിന് മുന്‍പ് എല്ലാ താരങ്ങളോടും വളരെ കര്‍ക്കശം ആയാണ് മാനേജര്‍ സാവി സംസാരിച്ചത് എന്ന് റിപ്പോര്‍ട്ട് ഉണ്ട്.ഇന്നത്തെ മത്സരത്തില്‍ ഒരു വിജയത്തോടെ കഴിഞ്ഞ ആഴ്ച്ചകളിലെ നിര്‍ഭാഗ്യം മാട്ടിമറക്കുക എന്നതാണ് സാവിയുടെ ലക്ഷ്യം.