European Football Foot Ball

അവിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഒപ്പുകള്‍ ശേഖരിച്ചെന്ന് ജോര്‍ഡി ഫാരെയും സംഘവും

September 18, 2020

അവിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഒപ്പുകള്‍ ശേഖരിച്ചെന്ന് ജോര്‍ഡി ഫാരെയും സംഘവും

ജോസെപ് മരിയ ബാർട്ടോമ്യൂക്കെതിരെ  അവിശ്വാസ വോട്ടെടുപ്പിന് നിർബന്ധിനാകാൻ ആവശ്യമായ ഒപ്പുകൾ ശേഖരിച്ചതായി ഒരു കൂട്ടം ബാഴ്സലോണ ബോര്‍ഡ് മെംബേഴ്സ്.20,731 വോട്ടുകൾ നേടിയതായി ‘മെസ് ക്യൂ ഉന മോസിയോ’ (ഒരു പ്രമേയത്തേക്കാൾ കൂടുതൽ) എന്ന് പേരുള്ള ഗ്രൂപ്പ് പറയുന്നു. ബാഴ്‌സലോണയിലെ 1,50,000 അംഗങ്ങൾ ഉള്ളതിനാല്‍  അവിശ്വാസ വോട്ടെടുപ്പ് നടത്താൻ 16,520 പേരുടെ വോട്ടുകള്‍ വേണം.

 

 

കുറഞ്ഞത് 16,520 ഒപ്പുകൾ സാധുതയുള്ളതാണെങ്കിൽ, ബാഴ്സലോണ 10 മുതൽ 20 ദിവസത്തിനുള്ളിൽ വോട്ട് രേഖപ്പെടുത്തണം. ക്ലബിലെ 66.5 ശതമാനം അംഗങ്ങളും ബാർട്ടോമിയുവിനെതിരെ വോട്ട് ചെയ്താൽ അദ്ദേഹം സ്ഥാനമൊഴിയണം.അടുത്ത വർഷം തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളിൽ ഒരാളായ ജോർഡി ഫാരെ ക്ലബ്ബിൽ നിന്ന് പുറത്തുപോകുന്നതായി ലയണൽ മെസ്സി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രമേയം ആരംഭിച്ചത്.2017 ല്‍ ഇതുപോലെ ഒരു അവിശ്വാസ വോട്ടെടുപ്പിന് വേണ്ടി ഒപ്പുകള്‍ ശേഖരിച്ചിരുന്നു എങ്കിലും 12504 വോട്ടുകള്‍ മാത്രമേ നേടാന്‍ ആയുള്ളൂ.

Leave a comment