ദി റിയൽ റൊണാൾഡോ !!
1997 ല് റൊണാള്ഡോ ബാഴ്സിലോണയില് കത്തികയറുന്ന കാലത്ത് ബ്രസീലിലെ ഒരു കുഗ്രമാത്തിലെ എല്ലാവരുമായെടുത്ത ടിക്കറ്റിന് 250 കോടിയുടെ ഒന്നാം സമ്മാനം കിട്ടിയത്രേ…സമ്മാനം എന്ത് ചെയ്യണമെന്നാലോചിക്കാന് അവരൊത്തു ചേര്ന്നു. അപ്പോള് കൂട്ടത്തിലൊരാള് വിളിച്ചു പറഞ്ഞു…നമ്മുക്ക് റൊണാള്ഡോയെ വാങ്ങാം…ഫുട്ബോളിനെ പ്രണയിച്ച ഒരു ജനത അന്ന് സ്വപ്നം കണ്ടു…തങ്ങളുടെ പ്രിയ രാജകുമാരന് തങ്ങള്ക്കായി ബൂട്ട് കെട്ടുന്നത്….
1994 ലോകകപ്പില് പകരകാരുടെ ബെഞ്ചിലിരുന്ന് കളികണ്ടവന് 17 ആം വയസ്സില് ക്രസരിയോക്ക് 14 മത്സരത്തില് 12 ഗോളുകള് നേടിയായിരുന്നു..അടുത്ത വര്ഷങ്ങള് കണ്ടത് ലോകഫുട്ബോളിലെ എക്കാലത്തെയും പൂര്ണ്ണതയാര്ന്ന സ്ട്രൈക്കര്മാരിലൊരാളുടെ അശ്വമേധമായിരുന്നു….പിഎസ് വിക്കും ബാഴ്സിലോണക്കും ഇന്െറര്മിലാനുമായി അയാള് തുടര്ന്നുളള നാല് വര്ഷങ്ങള് തീര്ത്തത് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മനോഹാരിതയായിരുന്നു…നേടിയ ഗോളുകളുടെ എണ്ണത്തിനെകാള് നേടിയ രീതികള് പറഞ്ഞ കഥ റോണോയെന്ന മഹാമന്ത്രികനാല് ടെലിവിഷന് ചരിത്രത്തിലെ എക്കാലത്തെയും ബ്രസീലിയന് താരപദവിയുടെ പൂര്ണ്ണതയുണ്ടായി…20 വയസ്സിനുളളില് ലോകഫുട്ബോളര് പദവിയും ബാലണ് ഡി ഓറുമെല്ലാം അയാളെ തേടിയെത്തി… ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫന്സുകളൊരുക്കിയ കത്രിക പൂട്ടുകള് അനായാസേനെ പൊട്ടിച്ചുകൊണ്ട് അയാള് നടത്തിയ യാത്രകള് മനോഹരിതമായി തങ്ങളെ തലോടിയ കഥ ഗോള് പോസറ്റിലെ വലയിലെ കണ്ണികള് അദ്ഭുതത്തോടെ പറഞ്ഞു…
2002 ലോകകപ്പില് നേടിയ ഗോളുകളുടെ കഥ പറഞ്ഞപ്പോള് മറന്ന് പോയത് 98 ലോകകപ്പില് ഫൈനലിന് മുന്ന് അയാള് നടത്തിയ തേരോട്ടമായിരുന്നു…എന്നിട്ടും എവിടെ എന്ത് സംഭവിച്ചെന്ന് ചരിത്രത്തിന് പോലും പൂര്ണ്ണമായറിയാത്ത മാനസിക നില തെറ്റിയ പോല് കളികളത്തില് നിന്നയാളെ നോക്കി ഫൈനലിലെ പ്രകടനം കൊണ്ട് സിദാന് അയാളുടെ അത് വരെയുളള മാന്ത്രിക കഥകള് ചരിത്രത്തില് നിന്ന് മായിച്ച് കളഞ്ഞു…
എതിരാളികളൊരുക്കിയ കത്രികപൂട്ടുകള് തകര്ത്തെറിഞ്ഞപ്പോള് കിട്ടിയ ക്രൂരമായ ഫൗളുകളാല് കരിയറിലെ സുപ്രധാന വര്ഷങ്ങള് അയാള്ക്ക് കളി കണ്ടിരിക്കേണ്ടി വന്നു..എന്നിട്ടും റൊണാള്ഡോ തിരിച്ചു വന്നു… ചരിത്രം കണ്ട അനതിസാധാരണനായ ആ റൊണാള്ഡോയെ അയാള്ക്ക് നക്ഷടപെട്ടെങ്കിലും അയാള് പിന്നെയും ഗോളുകളാല് അമ്മാനമാടി…2002 ലോകപ്പ് നേടി…റയലിനായി ഗോള് കഥകള് സൃഷ്ടിച്ചു…അപ്പോഴും എന്െറയുളളില് വേദനയായിരുന്നു…കാരണം ആ പൂര്ണ്ണത ഒരിക്കല് അനുഭവിച്ചറിഞ്ഞതാണല്ലോ…
ഹാപ്പി ബര്ത്ത് ഡേ ലെജന്റ്