ഗോകുലം എഫ് സി യിലേക്കെത്തുന്ന വിദേശ സ്ട്രൈക്കർ ഇയാളാണ്
അറ്റാക്കിംഗ് ശക്തമാക്കാനൊരുങ്ങി ഗോകുലം കേരള എഫ് സി. ഒരു വിദേശ സ്ട്രൈക്കറുമായിക്കൂടി ഗോകുലം കരാറിലൊപ്പുവച്ചു. റുവാണ്ട ദേശീയ താരമായ കിപ്സൺ ആണ് ഗോകുലം കേരള എഫ് സിയുമായി കരാറിലേർപ്പെട്ട പുതിയ താരം. ഈ സീസൺ അവസാനം വരേക്കുള്ള കരാറിലാണ് താരം ഇപ്പോൾ ഒപ്പുവെച്ചിരുക്കുന്നത്. മറ്റന്നാൾ നടക്കുന്ന ചെന്നൈ സിറ്റിക്കെതിരായ മത്സരത്തിൽ കിപ്സൺ തന്റെ അരങ്ങേറ്റം നടത്തും.
കംബോഡിയൻ ടീമായ നാഗ വേൾഡിലായിരുന്നു കിപ്സൺ അവസാനമായി കളിച്ചത്. മലേഷ്യൻ ടീമായ യി കെ എമിലും അദ്ദേഹം കളിച്ചിട്ടുണ്ട്. റുവാണ്ട ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് കിപ്സൺ. ഹെൻറി കിസേക, മാർക്കസ് തുടങ്ങിയവരുടെ കരുത്തുറ്റ അറ്റാക്കിങ്ങ് ഗോകുകത്തിന് നിലവിലുണ്ട്. കിപ്സൺ കൂടെ എത്തുന്നതോടെ വിജയവഴിയിലേക്ക് മടങ്ങിയെത്താൻ ഗോകുലത്തിനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്







































