ഫെഡററെ വീഴ്ത്തി ജോക്കോവിച്ച് ആസ്ടേലിയൻ ഓപ്പൺ ഫൈനലിൽ
ലോക മൂന്നാം നമ്പർ താരവും ലോക രണ്ടാം നമ്പർ താരവും പരസ്പരം ഏറ്റുമുട്ടിയപ്പോൾ തീ പാറുന്ന മത്സരം പ്രതീക്ഷിച്ചവർക്ക് നിരാശ സമ്മാനിച്ച പ്രകടനത്തിനാണ് മെൽബൺ സാക്ഷ്യം വഹിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ നേരിട്ടുളള സെറ്റുകൾക്കാണ് ഫെഡറർ ജോക്കോവിച്ചിനോടു പരജയം സമ്മതിച്ചത്. സ്കോർ 7-6(7-1),6-4,6-3. ആദ്യ സെറ്റിൽ മാത്രമാണ് ഫെഡറർ കുറച്ചെങ്കിലും പൊരുതി നോക്കിയത്. ഈ ജയത്തോടെ ജോക്കോവിച്ച് തന്റെ കരിയറിലെ 8 ആം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു. 7 ഫൈനലിൽ കളിച്ചിട്ടുള്ള ഫെഡററുടെ റെക്കോർഡ് ആണ് ഇപ്പൊൾ പഴങ്കഥ ആയത്. നദാലിനെ തോൽപ്പിച്ചു എന്ന ആത്മ വിശ്വാസത്തോടെ വരുന്ന നിക് കിർഗിയോസ് ആണ് ഫൈനലിൽ ജോകോവിച്ചിന്റെ എതിരാളി.