ഋഷികേശ് കനിത്കർ ഈസ് ആൻ ഇൻഡിപെൻഡൻറ് ഹീറോ
1998 ജനുവരിയിലെ ഒരു ഞായർ ,കഷ്ടപ്പെട്ട് ക്രമീകരിച്ച ടി .വി ആൻറീനയിൽ വാരാന്ത്യ സിനിമയില്ല ക്രിക്കറ്റാണെന്ന് അറിഞ്ഞു കലിപ്പ് വന്ന കാരണവർ ഓവറിനിടയിലുള്ള പരസ്യം കാണാമെന്ന് കരുതി ചാരുകസേരയിലേക്ക് ചാഞ്ഞു .അതൊരു മുട്ടൻ ഫൈനൽ ആയിരുന്നു ഇൻഡിപെൻഡൻസ് സിൽവർ ജൂബിലി കപ്പ് ഇന്ത്യയും പാകിസ്ഥാനും അങ്ങ് ധാക്കയിൽ.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ കൂറ്റൻ ലക്ഷ്യം ഇന്ത്യയ്ക്ക് മുന്നിൽ വച്ചു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു നെടുവീർപ്പിട്ടു .
ഇന്ത്യ തുടങ്ങി സച്ചിനും ഗാംഗുലിയും റോബിൻ സിംഗും നന്നായി കളിച്ചു.7-)൦ മനായി ഇറങ്ങിയ ഋഷികേശ് ഹേമന്ത് കനിത്കറുടെ ഒരു ബൗണ്ടറിയിലാണ് ആ കപ്പ് നമ്മൾ പിടിച്ചുപറിച്ച് കൈക്കലാക്കിയത്,ആ ഒരൊറ്റ ബൗണ്ടറിയുടെ പേരിൽ കനിത്കർ എന്ന താരം അറിയപ്പെട്ടു . പിന്നീട് റൺ ചേസിൽ പരാജയപ്പെട്ട് മാതൃരാജ്യം തോൽക്കുമ്പോൾ ആ കാരണവർ പറഞ്ഞുകൊണ്ടേ ഇരുന്നു കനിത്കർ ഇല്ലാത്തോണ്ടാന്ന്!!!