വിംബിൾഡൺ – സിമോണക്ക് മുന്നിൽ മറുപടി ഇല്ലാതെ സെറീന
അങ്ങനെ വിംബിൾഡണ് ഒരു പുതിയ വനിത ചാമ്പ്യനെ ലഭിച്ചിരിക്കുന്നു. റൊമേനിയയുടെ സിമോണ ഹെലപ് ആണ് ആ ചാമ്പ്യൻ. അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് ആധികാരികമായി പരാജയപ്പെടുത്തിയാണ് സിമോണ തന്റെ കന്നി വിംബിൾഡൺ കിരീടം നേടിയത്. സ്കോർ 6-2, 6-2. ഹെലപ്പിന്റെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടനമാണ് ഇത്.
അമ്മയായതിനു ശേഷം സെറീനയുടെ ആദ്യത്തെ ഗ്രാൻഡ് സ്ലാം പോരാട്ടമായിരുന്നു ഇത്. കിരീടം നേടിയിരുനെങ്കിൽ 24 ഗ്രാൻഡ് സ്ലാം കിരീടം എന്ന ഓസ്‌ട്രേലിയൻ താരം മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പം എത്താനുള്ള അവസരമാണ് നഷ്ടമായത്.
സിമോണ 2018 ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ആണ്. കടുത്ത മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ സെറീനയുടെ ശാരീരിക മികവിന് പോലും സിമോണയെ പിടിച്ചു കെട്ടാൻ ആയില്ല. ഇത്രയും തികഞ്ഞ ആധിപത്യം എല്ലാവരെയും ഞെട്ടിച്ചിരിക്കുവാണ്. ഒന്ന് നിലയുറപ്പിക്കാനുള്ള അവസരം പോലും സെറീനയ്ക്ക് ലഭിച്ചില്ല എന്ന് പറയേണ്ടി വരും. 37 വയസ്സുള്ള സെറീനയ്ക്ക് പ്രായം വെല്ലുവിളി ആയി മാറുന്നുണ്ട് എന്ന് വിലയിരുത്തേണ്ടി വരും.