അലിസൺ ബെക്കർ – ഒരു വർഷം 3 ഗോൾഡൻ ഗ്ലോവ് നേടുന്ന ആദ്യ താരം
കോപ്പ അമേരിക്ക ബ്രസീൽ നേടിയപ്പോൾ ഒരു അത്യപൂർവ റെക്കോർഡും കൂടെ പിറന്നു. അലിസൺ ബെക്കർ എന്ന വൻ മതിൽ ഒരു വർഷത്തിൽ 3 ടൂർണമെന്റിൽ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രീമിയർ ലീഗിലെയും, ചാമ്പ്യൻസ് ലീഗിലെയും മികച്ച ഗോളിയായി ബെക്കർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോപ്പയിലും ഇത് ആവർത്തിച്ചപ്പോൾ റെക്കോർഡ് ഈ വൻ മതിലിനു സ്വന്തം.
അത് മാത്രമല്ല ഈ വർഷത്തിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്സ് നേടിയ ഗോളിയും അദ്ദേഹം ആണ്. 62 കളികൾ കളിച്ച അദ്ദേഹം ൩൬ ക്ലീൻ ഷീറ്സ് ആണ് സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ മാത്രം 21 ക്ലീൻ ഷീറ്സ് സ്വന്തമാക്കിയ ബെക്കർ. ആയതിനാൽ ബെക്കർ വാലാകാത്തതിനാൽ അകെ ഒരു കളി മാത്രമാണ് ലിവർപൂൾ കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിൽ തോറ്റത്.
ബെക്കർ ലോക ശ്രദ്ധ നേടിയത് യോർഗെൻ ക്ളോപ്പ് അദ്ദേഹത്തെ 67 മില്യൺ യൂറോ കൊടുത്തു സ്വന്തമാക്കിയപ്പോൾ ആയിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു ഗോൾ കീപ്പറെ ഇത്രയും തുക മുടക്കി ഒരു ടീം സ്വന്തമാക്കിയത്. ക്ളോപ്പിന്റെ നടപടിയെ ഭ്രാന്ത് എന്ന വിശേഷിപ്പിച്ച പണ്ഡിതരും കുറവല്ല. എന്നാൽ തന്റെ വിലയെ തികച്ചും ന്യായികരിക്കുന്ന പ്രകടനമാണ് ബെക്കർ ഈ വര്ഷം കാഴ്ച വെച്ചത്. 3 പ്രമുഖ ടൂർണമെന്റ് കളിച്ചപ്പോൾ അതിൽ രണ്ടെണ്ണത്തിൽ കിരീടം ചൂടനും അദ്ദേഹത്തിന് ആയി. പ്രീമിയർ ലീഗിൽ ആകട്ടെ വെറും ഒരു പോയിന്റിനാണ് ലിവർപൂളിന് കിരീടം നഷ്ടമായത്.
ഏതായലും ഈ ഒരു തലമുറ കണ്ട ഏറ്റവും മികച്ച ഗോൾ കീപ്പർ ആയി ബെക്കർ മാറി എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. ഏതായാലും വല കാക്കുന്നവരുടെ അളവ് കോൽ നന്നായി ഉയർത്താൻ ഈ താരത്തിനായി എന്ന് നിസംശയം പറയാം.