Cricket cricket worldcup

അഫ്ഗാൻ താരം മൊഹമ്മദ് ഷഹ്സാദിന് പരിക്ക്: ലോകകപ്പിൽ നിന്ന് പുറത്ത്

June 8, 2019

author:

അഫ്ഗാൻ താരം മൊഹമ്മദ് ഷഹ്സാദിന് പരിക്ക്: ലോകകപ്പിൽ നിന്ന് പുറത്ത്

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അഫ്ഗാനിസ്ഥാൻ ഓപ്പണർ ബാറ്റ്സ്മാൻ മൊഹമ്മദ് ഷഹ്സാദ് ലോകകപ്പിൽ നിന്ന് പുറത്തായി. ലോകകപ്പിന് മുമ്പ് പാകിസ്താനുമായുള്ള മത്സരത്തിനിടെ ആണ് മൊഹമ്മദ് ഷഹ്സാദിന് പരിക്ക് പറ്റിയത്. ആദ്യ രണ്ട് മത്സരങ്ങൾ മൊഹമ്മദ് ഷഹ്സാദ് കളിച്ചിരുന്നു. എന്നാൽ പരിക്ക് പൂർണമായി മാറാത്തതിനാൽ ഇനിയുള്ള മത്സരങ്ങൾ കളിക്കാൻ താരത്തിന് പറ്റില്ല. മൊഹമ്മദ് ഷഹ്സാദിന് പകരം ഇക്രം അലി ആണ് ഇനിയുള്ള മത്സരങ്ങളിൽ കളിക്കുക.

Leave a comment