ലാലിഗ ; തുടര്‍ച്ചയായ എഴാം വിജയം നേടാന്‍ ബാഴ്സലോണ
ലാലിഗയില്‍ ആറില്‍ ആറ് വിജയം നേടിയ ബാഴ്സലോണ ഗെട്ടാഫെക്കെതിരെ ഇന്ന് തങ്ങളുടെ കാമ്പെയിന് തുടരും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം തുടങ്ങാന്‍ പോകുന്നത്.ബാഴ്സയുടെ ഹോം ഗ്രൌണ്ട് ആയ ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരത്തിന്റെ കിക്കോഫ്.
ലാ ലിഗ മാനേജർ എന്ന നിലയിൽ ഹാൻസി ഫ്ലിക്ക് ഈ സീസണില്‍ ശ്രദ്ധേയമായ തുടക്കം കുറിച്ചു.തുടർച്ചയായ മൂന്ന് 2-1 വിജയങ്ങൾ റെക്കോർഡ് ചെയ്തതിന് ശേഷം ഹാന്സിയുടെ ബാഴ്സലോണ വളരെ മികച്ച ഫയര്‍ പവറോടെ ആണ് ഇപ്പോള്‍ കളിക്കുന്നത്.റയൽ വല്ലാഡോളിഡിനെ 7-1 നും ജിറോണ 4-1 നും വിയാറയലിനെ 5- 1 നും തകര്‍ത്ത ബാഴ്സലോണ തന്നെ ആണ് ഈ ലീഗിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളത്.അതും കഴിഞ്ഞ മല്‍സരത്തില്‍ പ്രധാന കളിക്കാര്‍ക്കെല്ലാം വിശ്രമം നല്കിയത്തിന് ശേഷം ആണ് വിയാറയലിനെ തകര്‍ത്തത്.എന്നാല്‍ പ്രതിരോധത്തില്‍ ചില മുന്നൊരുക്കങ്ങള്‍ ബാഴ്സ നടത്തേണ്ടത് ഉണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ പലപ്പോഴും ബാഴ്സക്ക് വിയാറയലിന്റെ ശക്തമായ കൌണ്ടര്‍ ഗെയിമിനെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല.പരിക്കേറ്റ ടെര് സ്റ്റഗന് പകരം ഇന്ന് ഇനാങ്കി പീന്യ ഗോള്‍ പോസ്റ്റില്‍ ഉണ്ടായേക്കും.