“ ഇയാൾ ആധുനിക യുഗത്തിലെ ഫാസ്റ്റ് ബൗളിംഗിന്റെ മുഴുവൻ വീക്ഷണഗതി തന്നെ മാറ്റിയെഴുതും”.
ലോർഡ്സിൽ ജോഫ്ര ആർച്ചറിന്റെ നാടകീയമായ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം മൈക്കൽ ഹോൾഡിംഗ് ഇങ്ങനെ പറഞ്ഞു “ ഇയാൾ ആധുനിക യുഗത്തിലെ ഫാസ്റ്റ് ബൗളിംഗിന്റെ മുഴുവൻ വീക്ഷണഗതി തന്നെ മാറ്റിയെഴുതും”.
നിർണായക പ്രകടങ്ങൾ ആധുനിക കായികരംഗത്ത് കറൻസിയുടെ മൂല്യത്തകർച്ചപോലെയാണ്, അതുപോലുള്ള ഒരു പ്രകടനം ഒരു മികച്ച ഫാസ്റ്റ് ബൗളറിൽ നിന്നും നമ്മൾ കണ്ടു. അദ്ദേഹം തികച്ചും ബഹുമാനമർഹിക്കുന്നു.
റിവേഴ്സ് സ്വിങ് ആവേശകരമായ ഒരു കാലത്തിൽ നിന്നും തൊണ്ണൂറുകളുടെ തുടക്കത്തിൽ 90 മൈൽ യോർക്കറുകളുടെ പരിവേഷത്തിൽ കളി വിജയിപ്പിക്കുന്നവർ വന്നതുപോലെ ആർച്ചർ, അദ്ദേഹത്തിന്റെ അനായാസമായാ ബൗളിംഗ് രീതിയും അസാധ്യമായ വേഗതയും കൊണ്ട് ഒരു കളി വിജയിപ്പിക്കാൻ സമർഥനാണ്.
ആർച്ചർ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിക്കുന്നതു ബാറ്റിംഗ് എന്ന കലയെയാണ്. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം മുതൽ നോക്കിയാൽ അദ്ദേഹത്തിന്റെ ബൗൺസറുകൾ ഹാഷിം അംലയുടെയും മർനസ് ലാബുഷാഗിനെയുടെയും ഹെൽമെറ്റുകളുടെ മുഖചട്ടയിൽ ആഞ്ഞടിച്ചു, അലക്സ് കാരിയുടെ താടിയെലിലും സ്മിത്തിന്റെ കഴുത്തിലും പരിക്കേൽപ്പിച്ചു. ഇവരാരും വാലറ്റക്കാരോ നൈറ്റ് വാച്ച്മാൻ മാരോ ആയിരുന്നില്ല. ആംല ഏകദിനത്തിൽ ഏകദേശം 3 വർഷത്തോളം ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്നു, അതുപോലെ സ്മിത്തും ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്നു, പിന്നെ ലാബുഷാഗെൻ, കാരി എന്നിവർ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻഷിപ്പിലെ തിളക്കമാർന്ന യുവ താരങ്ങളാണ്.
ബാറ്റ്സ്മാൻമാർ എന്തുകൊണ്ടാണ് അദ്ദേഹത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുന്നത് ? ഉത്തരം കുറച്ചു സാങ്കേതികത്തിൽ അടിസ്ഥാനമാണ്.
“ജോഫ്ര ആർച്ചർ ബോള്റിയുമ്പോൾ ഒരു സൂചനയും നൽകുന്നില്ല” യോർക്കർ, ലെങ്ത് ബോൾ, ബൗൺസർ, എന്നിങ്ങനെ എന്തായാലും അദ്ദേഹം ക്രീസിലേക്ക് നിവർന്നുതന്നെ വരുന്നു. മിക്ക ബൗളർമാരും ഒരു ബൗൺസറിനു ശ്രമിക്കുന്ന സമയത്തു പോപിങ് ക്രീസിനെ സമീപിക്കുമ്പോൾ തല ഒരു തുള്ളി എങ്കിലും താഴ്ത്തും എന്നാൽ ആർച്ചർ അത് ചെയ്യാറില്ല. അതിനാൽ, ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയാതെ വരുന്നു.
മറ്റൊന്ന് ആർച്ചറിന് പാരമ്പര്യമായി കിട്ടിയ കായികാഭ്യാസപരമായ ശരീരമാണ്, ഉയരവും നീളമുള്ള കൈകൾ അദ്ദേഹത്തിന് ഒരു വലിയ ബൗളിംഗ് സർക്കിൾ നൽകുന്നു. അരക്കെട്ട് നന്നായി ഉപയോഗിക്കുന്നത്തിനോട് ഒപ്പം കാലുകൾ പൊരുത്തപ്പെടുത്തി വക്കുകയും ചെയ്യുന്നു. ബോൾ ലക്ഷ്യത്തിൽ എത്തിക്കാൻ ലൈനിൽ വരുന്ന ജോഫ്ര ആർച്ചർ ചെറിയ ഒരു “താമസ”ത്തോടെ മനോഹരമായ ആക്ഷനിൽ കൈയിൽ നിന്നും ബോൾ റിലീസ് ചെയ്യും.
ഈ “താമസം” ഇടതു കാലിനെ ഉറപ്പിച്ചു വെക്കാനും, അത് വേഗതയുള്ള ബൗൾ ചെയ്യാനാവിശ്യമായ രീതിൽ കൈകളെ പ്രാപ്തമാക്കാൻ അരക്കെട്ടിനെ സഹായിക്കുന്നു. അതൊടുപ്പം വേഗത്തിൽ തോളും കൈത്തണ്ടയും പ്രവർത്തിക്കുന്നു.
കൂടാതെ പൂർണ്ണമായും സ്വാഭാവികമായ കൈത്തണ്ടയുടെ ചലനം ജോഫ്ര ആർച്ചരുടെ മറ്റൊരു സവിശേഷതയാണ്. ഇതു പരിശീലനത്തിലൂടെ ലഭിക്കുന്ന ഒന്നല്ല. കാരണം ഗോൾഫിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവുകൾ നോക്കുകയാണെങ്കിൽ, കൈതണ്ടയുടെ സ്വിംഗിന്റെ മികവ് എടുത്തു നിൽക്കും.
ജോഫ്ര നല്ലരു തുടക്കത്തിലാണ്. അദ്ദേഹത്തിന്റെ മെക്കാനിസം പ്രത്യേകിച്ചും ശക്തമാണ്, മാത്രമല്ല അദ്ദേഹത്തിന്റെ സാങ്കേതികതയിൽ പറയത്തക്ക തെറ്റുകളൊന്നും കാണാനില്ല. ഇതിലെ പ്രധാന മെക്കാനിസം കായികക്ഷമതയിൽ അധിഷ്ഠിതമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആ വേഗതയിൽ പന്തെറിയാൻ കഴിയുന്നത്.
സമീപകാലത്തെ ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ ബൗളർമാരുമായി അദ്ദേഹത്തെ താരതമ്യം ചെയ്താൽ പ്രത്യക്ഷമായ വ്യത്യാസങ്ങൾ പ്രകടമാണ്. ജോഫ്ര, ഡാരൻ ഗഫിനെപ്പോലെ തിരക്ക് കൂട്ടാറില്ല, ആൻഡ്രൂ ഫ്ലിന്റോഫിനെ പോലെ ഒരു സൈഡിലേക്ക് പിടുത്തമോ ക്രീസിലേക്ക് പറന്നു ഇറങ്ങുന്നപോലെയുള്ള ഹാർമിസന്റെ കുതിച്ചുചാട്ടമോ ഒന്നും ഇല്ല. പകരം ക്രെയ്ഗ് വൈറ്റ് ഉപയോഗിച്ചിരുന്നതുപോലെ, 11 മുതൽ 13 വരെയുള്ള കാൽ ചലനങ്ങളിൽ ക്രീസിൽ എത്തി, ഭ്രമണകേന്ദ്രത്തിൽ നിന്നും യാതൊരു കൈമറകളും കൂടാതെ വ്യക്തവും സ്ഫോടനാത്മകവുമായ ഒരു ഷൂട്ട്.!
1954-55 ആഷസ് പരമ്പര യിൽ കളിച്ച ഫ്രാങ്ക് ടൈസൺ, വളരെ വേഗത്തിൽ ബൗൾ ചെയ്തിരുന്ന ഒരു ഇംഗ്ലീഷ് ബൗളറായിരുന്നു എന്ന് പലേടത്തും കുറിക്കപ്പെട്ടിട്ടുണ്ട്.
കാഴ്ചയിൽ മോഹജനകമായും ശാന്തമായും തോന്നുമെങ്കിലും അതിനു വിപരീതമാണ് ആർച്ചർ, ബൗളിംഗ് അനായാസമായി തോന്നുന്നു, പക്ഷേ അങ്ങനെയല്ല. ബോളിനെ അതിന്റെ വഴിക്ക് വിടാൻ അദ്ദേഹം വളരെയധികം ഉർജ്ജം ചെലുത്തുന്നു, ആർച്ചറുടെ റിലീസ് പോയിന്റ് വളരെ ഉയരത്തിലായതിനാൽ വിക്കറ്റിലേക്ക് ഷോട്ട് ബോളുകൾ എറിയാൻ വളരെ എളുപ്പമാണ്, കൂടാതെ റിസ്റ്റ്-ഫ്ലിക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കുന്നു.
സാധാരണഗതിയിൽ ഹോൾഡിംഗ്, ബോബ് വില്ലിസ് എന്നിവർ നമ്മളിൽ ജനിപ്പിച്ച ആവേശമൊന്നും നല്കാൻ ആർച്ചർക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടാവില്ല പക്ഷെ ആർച്ചർ തന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തിലാണെന്ന എന്ന കാര്യം നാം മറക്കരുത്.
ഈ കഴിഞ്ഞ ലോകകപ്പിൽ സ്ഥിരമായി നിയന്ത്രണത്തോടെ 90 മൈൽ വേഗതയിൽ എറിഞ്ഞിരുന്ന ആർച്ചർ, വൈഡുകളിൽ വിഷമിക്കേണ്ടതില്ല എന്ന സ്വാതന്ത്രം അദ്ദേഹത്തെ 96 മൈൽലേക്ക് എത്തിച്ചു , അതുപോലെ ആദ്യ സായാഹ്നത്തിൽ ഒരു ചെറിയ പിരിമുറുക്കം ഉണ്ടായിരുന്നു, എങ്കിലും ഈ നിലവാരത്തിൽ കുഴപ്പമില്ലെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹം കാര്യങ്ങളെ പറക്കാൻ അനുവദിച്ചു
ആർച്ചറുടെ പ്രധാന വെല്ലുവിളി വേഗത നിലനിർത്തി മുന്പോട്ട് കേറ്റി കുത്തിക്കുക എന്നതാണ്, ബ്രോഡ്, ആൻഡേഴ്സൺ എന്നിവരെപ്പോലുള്ള മികച്ച ഫാസ്റ്റ് ബൗളർമാരെ ചുറ്റിപ്പറ്റിയാണ് അദ്ദേഹത്തിന്റെ ഇനിയുള്ള പഠിത്തം. ഓരോ കളിയിലും ആർച്ചർ ജോഫ്ര , തന്റെ കഴിവുകൾ ഇനിയും മെച്ചപ്പെടുത്തുമെന്നും എന്ന വിശ്വാസത്തോടെ നമ്മുക്ക് ഗാലറിയിൽ ഇരുന്നു കളി കാണാം. .. വളരെ ആവേശകരമാണ്ഈ കളി.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ.