Cricket Epic matches and incidents Top News

പ്രശംസകൾക്കും ആഘോഷങ്ങൾക്കും ഒരു റൺ പുറകിൽ

August 18, 2019

പ്രശംസകൾക്കും ആഘോഷങ്ങൾക്കും ഒരു റൺ പുറകിൽ

മൈക്ക് ആതർ‌ട്ടൺ വളരെ ശാന്തമായി ഒരു ബോൾ മിഡ്‌വിക്കറ്റിലേക്ക് തോണ്ടിയിടുന്നു, ആദ്യ റൺ വളരെ വേഗത്തിൽ ഓടുന്നു, രണ്ടാമത്തേതും അതുപോലെ തന്നെ. ശേഷം മൂന്നാമത്തെ റൺസിന്‌ ഓടാൻ തുടങ്ങുന്നു, ലോർഡ്‌സിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാൻ ആവശ്യമായ ഓട്ടം. എന്നാൽ അത് അനവസരത്തിൽ ആണെന്ന് മനസിലായ ആതർ‌ട്ടൺ, ഓട്ടം തീർത്തി സുരഷിതനാകാൻ തിരികെ ക്രീസിലേക്കു കുതിച്ചു. പക്ഷേ അദ്ദേഹം വഴുതി വീണു. 99 റൺസിന് റൺ ഔട്ട് ആയി.

ലോർഡ്‌സിൽ, വിക്കറ്റ് കീപ്പർ ബെയിൽസ് തെറുപ്പിക്കുമ്പോൾ 99 റൺസുമായി ക്രീസിനു തൊട്ടടുത്ത് നിസ്സഹായകനായി മുട്ടുകുത്തി നിൽക്കുന്ന മൈക്ക് ആതർ‌ട്ടൺ രംഗമായിരിക്കും ഒരുപക്ഷെ നേർവെർസ് 90s എന്ന വാക്കിൽ ആദ്യം തെളിയുക.

ഇതു നമ്മളെ കാണിച്ചു തരുന്നത് സര്‍വ്വപ്രധാനമായ ഒരു മിഥ്യാ ധാരണയാണ് . ചില ബാറ്റ്സ്മാൻമാർ അവരുടെ നൂറിനടുത്തെത്തുമ്പോൾ കൂടുതൽ ദുർബലരാകും, ഓസ്‌ട്രേലിയുടെ മൈക്കിൾ സ്റ്റേറ്റെർ 23 പ്രാവിശ്യം തൊണ്ണൂറുകളിൽ എത്തിയിട്ടുണ്ടെങ്കിലും അതിൽ 14 പ്രാവിശ്യം മാത്രമാണ് 100 എന്ന മാന്ത്രിക സംഖ്യ മറികടന്നത്, അതുപോലെ ആൽവിൻ കല്ലിചരൻ 12 പ്രാവിശ്യം 100 കടന്നപ്പോൾ 8 പ്രവിശ്യമാണ് തൊണ്ണുകളിൽ കാലിടറിയത്. മിക്കവാറും പേർ ആ മൂന്നക്കത്തിൽ എത്തുന്നു എന്നതാണ് മറ്റുള്ളവർക്കും പ്രചോദനമായി നിലനിൽക്കുന്നത് .
ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റ്സ്മാൻമാർക്ക് യഥാർത്ഥ അപകടമേഖല 90 കളല്ല, 100 കടന്നതിനുശേഷം മാത്രമാണ് . കണക്കുകൾ പറയുന്നത് 95 – 99 ഈ ലെവലിൽ ഔട്ട് ആകുന്നവരുടെ എണ്ണം 100 – 105 എന്ന ലെവലിൽ ഔട് ആകുന്നവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് എന്ന്. 95 കടന്നു 100 എത്താത്ത ഇന്നിംഗിസുകൾ 8 % ആണെങ്കിൽ 100 കടന്നു 5 റൺസ് കൂടി ചേർക്കുന്നതിന് മുൻപ് വിക്കറ്റ് കളയുന്നവരുടെ ശതമാനം 10 % ആണ്.
ചുരുക്കി പറഞ്ഞാൽ, ഒരു നാഴികക്കല്ലിന് ശേഷം ബാറ്റ്സ്മാൻമാർക്ക് ബാറ്റ് ചെയ്യാനുള്ള ശുഷ്ക്കാന്തി കുറവാണ്, ജോലി പൂർത്തിയായി എന്ന മനോഭാവത്തിലേക്ക് പോകുന്നു. അതുപോലെ ലക്ഷ്യങ്ങൾ മനുഷ്യനെ എങ്ങനെ ചലിപ്പിക്കുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാണ് ഇത്. ജോലി പൂർത്തിയാകുന്നതോടെ ഭാരം കുറയുകയും അലസത കൂടുകയും ജോലി കൈവിടാനുള്ള പ്രവണത കൂടുകയും ചെയ്യുന്നു.
ഇതിന് അർത്ഥം എല്ലാം ബാറ്റ്സ്മാൻ മാരിലും ഈ ദുഷ്പ്രവേശ്യം ഉണ്ട് എന്നല്ല, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഭൂരിഭാഗവും ബാറ്റ്‌സ്മാന്മാരിലും നേർവെസ്സ്‌ 90 ഒരു തടസമേ അല്ല, വിദഗ്ധരായ പ്രകടനം നടത്തുന്നവരിൽ അവരുടെ പ്രകടനങ്ങൾ അടുത്ത തലത്തിലേക്ക്‌ വർദ്ധിക്കുന്നതിലേക്ക് നയിക്കുന്ന ഒരു പ്രചോദനാത്മക ഉത്കണ്ഠയാണ് ഇതിനു അടിസ്ഥാനം.
” 100 നേടുമ്പോൾ, അല്ലെങ്കിൽ ജീവിതത്തിൽ ഏതെങ്കിലും പ്രധാന ലക്ഷ്യം കൈവരിക്കുമ്പോൾ, പ്രകടനം നടത്തുന്നയാൾ ആ പരിചയസമ്പന്നത കുറച്ചുകൂടി ആശ്വാസം അനുഭവിക്കുകയും അതിലൂടെ വിശ്രമിക്കുകയും ചെയ്യും.”
എങ്കിലും ക്രിക്കറ്റിൽ 99 എന്ന സംഖ്യ നിർഭാഗ്യത്തെ സൂചിപ്പിക്കുന്നു. കാരണം ഒരു റൺസിന്‌ അപ്പുറം വിശാലമായ പ്രകീർത്തനത്തിന്റെയും പ്രശംസയുടെയും ലോകമാണ്.
സച്ചിൻ ടെൻഡുൽക്കർ ഏകദേശം 27 പ്രവിശ്യത്തോളം ഈ ആപത്കരമായ അവസ്‌ഥയിൽ അകപ്പെട്ടിട്ടുണ്ട്, അതിൽ മൂന്ന് പ്രവിശ്യത്തോളം 99 എന്ന നിർഭാഗ്യത്തിലും. അതുപോലെ മുദസ്സർ നാസർ, മുഹമ്മദ് അസർ, മാത്യു എലിയട്ട്, സനത് ജയസൂര്യ, സ്റ്റീവ് വോ, ആൻഡി ഫ്ലവർ, യൂനുസ് ഖാൻ, ഇയാൻ ബെൽ, കുമാർ സംഗക്കാര, രാഹുൽ, ഡീൻ എലഗർ എന്നി നിരയാണ് 199 ൽ കളി അവസാനിപ്പിക്കേണ്ടിവന്നവർ.
(സംഗക്കാരയും ആൻഡി ഫ്ലവറും not out ആണ്)
299 ൽ കളി അവസാനിപ്പിക്കേണ്ടി വന്നവർ ഡോൺ ബ്രാഡ്മാനും ന്യൂസിലൻഡിന്റെ മാർട്ടിൻ ക്രോയുമാണ്.
(ബ്രാഡ്മാൻ not out ആയിരുന്നു).
എല്ലാം ബാറ്റ്‌സ്മാനെയും സംബന്ധിച്ചിടത്തോളം, ഒരു റൺസും കൂടി നേടി നാഴികക്കല്ലിൽ തൊടാൻ സാധിക്കാതെ മടങ്ങുക എന്നത് മാനസികമായും ശാരീകമായും താഴ്ത്തുന്നു. ഒരു റൺസിന്‌ അപ്പുറത്തെ ഭാഗ്യവും ഇപ്പുറത്തേ നിര്ഭാഗ്യമെന്നും നമ്മൾ വിളിക്കുന്നു.

*ഗ്രഹാം ഗൂച്ച് (1980)

——————————————-
താൻ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിനു വേണ്ടി 8900 റൺസ് നേടാൻ ഒരു വ്യക്തിക്ക് എത്രത്തോളം പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായിട്ടുണ്ട് എന്ന് മനസിലാക്കാൻ എബ്രഹാം ഗൂച്ചിന്റെ ടെസ്റ്റ് കരിയർ രസകരമായ പാഠപുസ്തകമാണ്. ടെസ്റ്റ് അരങ്ങേറ്റത്തിൽ “പെയർ” (രണ്ടു ഇന്നിംഗിസും പൂജ്യം) എന്ന ക്ലേശകരമായ തുടക്കം, തുടർന്ന് അഞ്ച് വർഷത്തിന് ശേഷം ഗൂച്ചിന്റെ ടെസ്റ്റിലെ സ്ഥിതിവിവരക്കണക്കുകൾ ഒരു ഖേദകരമായ ചിത്രം വരച്ചു കാട്ടി. (18 മത്സരങ്ങളിൽ നിന്നും 28 എന്ന ശരാശരി). അന്താരാഷ്ട്ര തലത്തിൽ ഗംഭീരമായ ഒരു മുന്നേറ്റം കണ്ടെതാൻ കഴിയാതെ പോയ ആദ്യത്തെയോ അവസാനത്തെയോ ആളായിരുന്നില്ല – ഗൂച്ച്. എങ്കിലും അദ്ദേഹം തിരുത്തുന്നു എന്ന് തീരുമാനിക്കുന്നതിന് മുൻപേ ഇംഗ്ലണ്ട് എത്ര നാൾ അദ്ദേഹത്തിൽ പ്രതീക്ഷ അർപ്പിക്കും എന്നൊരു ചോദ്യം ഉയർന്നിരുന്നു.
1979-80 ലെ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയുമായ ടെസ്റ്റിൽ എസെക്സ് ഓപ്പണർ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയിലേക്ക് മുന്നേറുന്നതായി കാണപ്പെട്ടപ്പോൾ ഗൂച്ചിന്റെ ഭാഗം വാദിച്ചവർ അവരുടെ വാദത്തിലെ പ്രതിഫലമായി അതിനെ കണ്ടു. ഓസ്‌ട്രേലിയ അവരുടെ ശൈത്യകാലത്ത് ഇംഗ്ലണ്ടിനെയും വെസ്റ്റ് ഇൻഡീസിനെയും അഭിമുഖീകരിക്കുന്നു . ഓസ്‌ട്രേലിയെ സംബന്ധിച്ചടത്തോളം ആഷസ് അപകടത്തിലായിരിക്കില്ല കാരണം ഇംഗ്ലണ്ട് ഇതിനകം 2-0 ന് പിന്നിലായിരുന്നു, എന്നിട്ടും ഗൂച്ച്, ഒടുവിൽ മെൽബണിൽ അദ്ദേഹം കൗണ്ടി തലത്തിൽ കാണിച്ച പ്രതിഭയെ ആ ടെസ്റ്റ് മാച്ച് ഇന്നിംഗ്‌സിലേക്ക് വിവർത്തനം ചെയ്യാൻ തുടങ്ങി.
എന്നിരുന്നാലും വിചിത്രമായ ഒന്നിലുടെ മനസ്സ് കടന്നുപോയി, ചായയ്‌ക്ക് ഒരു ഓവറിന് തൊട്ടുമുമ്പ്, ഗൂച്ചിന് ആ സീൻ വിടേണ്ടിവന്നു, അത് കാലി വയറിൽ ഒരു ചായ കുടിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, സെഞ്ച്വറി എന്ന സ്വപ്ന സാക്ഷാകരണത്തിനു ഒരു റൺസ് അകലെ തന്റെ തെറ്റായ ഒരു തീരുമാനത്തിൽ അപകടസാധ്യതയുള്ള ഒരു സിംഗിളിനായി ഗൂച്ച് പുറപ്പെട്ടു. മിഡ്-ഓഫിൽ നിന്ന ഹ്യൂസിനു ബോളിലേക്കു വരുകയും എടുത്തു വിക്കറ്റിൽ എറിയുകയും ചെയ്തതോടെ ഗൂച്ചിന് തന്റെ തെറ്റ് മനസിലായി. ഒരു പക്ഷെ അദ്ദേഹത്തിന് എല്ലാം നഷ്ടപെട്ട ഒരു അവസ്ഥപോലെ ആ അന്തരീഷത്തിൽ അലിഞ്ഞു പോകുന്നതായി തോന്നിയിരിക്കാം. അങ്ങനെ ഇഞ്ചുകൾ വ്യത്യാസത്തിൽ ഗൂച്ചിന് സെഞ്ച്വറി നഷ്ടപ്പെട്ടു.
“അസാധ്യമായ ഒന്നിനായിയുള്ള ഓട്ടത്തിന്റെ പരിശ്രമത്തിൽ സെഞ്ച്വറി നഷ്ടപ്പെടുത്തി” എന്ന തരത്തിൽ അന്നത്തെ പത്രങ്ങളിൽ തലക്കെട്ടുകൾ പ്രത്യക്ഷപെട്ടു, ഗൂച്ചിന്റെ തിരുമാനത്തിലെ പിഴവ് ടീമിനെ 175 / 2 എന്ന നിലയിൽ നിന്നും 196 / 6 എന്ന മോശം സ്ഥിതിയിലേക്ക് എത്തിച്ചു എന്നൊരു വാദവും ഉരുത്തിരിഞ്ഞു.
രണ്ടാം ഇന്നിംഗ്‌സിൽ ഗൂച്ച് മറ്റൊരു അർദ്ധസെഞ്ച്വറി നേടിയെങ്കിലും അതിനെ ഇംഗ്ലണ്ടിന്റെ മോശം പര്യടനം എന്ന പേരുദോഷം മാറ്റാനായില്ല. പരമ്പര പൂർത്തിയായി, ഓസ്‌ട്രേലിയ 3-0ന് ജയിച്ചു. ഗൂച്ച് നാലുമാസത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനോട് തനിക്കു നിരസിക്കപ്പെട്ട ആ സെഞ്ച്വറി നേടുകയും ആ ദശകത്തിനു അവസാനം (1989) ടെസ്റ്റ് ശരാശരി 50 നു മുകളിൽ എത്തിച്ചു പ്രായത്തിനനുസരിച്ച് താൻ എങ്ങനെ പക്വത പ്രാപിച്ചുവെന്നു ലോകത്തിനു കാണിച്ചു കൊടുത്തു എങ്കിലും തന്റെ ആദ്യ സെഞ്ച്വറി നഷ്ടപെട്ട മെൽബണിൽ ഒരു സെഞ്ച്വറി ബാക്കി വെച്ചിരുന്നു.
വിമൽ താഴെത്തുവീട്ടിൽ.
Leave a comment