മൈക്കൽ ബെവൻ – അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ ഫിനിഷർ
ഇന്റർനാഷനൽ ലിമിറ്റഡ് ക്രിക്കറ്റിൽ “ഫിനിഷർ” എന്ന പദം ക്രിക്കറ്റ് ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത മുഖം ‘മൈക്കൽ ബെവൻ “ആയിരിക്കാം.പിന്നീട് കംമെന്ടറി ബോക്സിൽ ക്രിക്കറ്റ് നിരീക്ഷകർ അലമുറ ഇടുന്ന ഫിനിഷിങ് എന്ന പദം ബെവൻ ബാറ്റിങ്ങിലേക് എത്തുമ്പോൾ കൂടുതൽ ശ്രദ്ധ ആകർഷിച്ചിരുന്നു.
“The man who introduced the word”FINISHER” into the “CRICKET DICTIONARY”
ഏതൊരു ക്യാപ്റ്റനും ടീമും ആഗ്രഹിച്ചു പോയിരുന്ന മധ്യ നിരയിലെ വിശ്വസ്തനായ ബാറ്റ്സ്മാൻ.
അതിലുപരി കഠിനാദ്വാനിയും അർപ്പണബോധവും ടെംപെർമെന്റും ഒത്തിണങ്ങിയ ബാറ്റിംഗ് ജീനിയസ്.ബെവനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത് “സൈലൻറ് കില്ലർ” എന്നാണ്.കാരണം ആദ്യ കാലത്തു അദ്ദേഹം ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ എതിരാളികൾ ഒട്ടും ഭയ പെട്ടിരുന്നില്ല.വന്നയുടനെ സ്ട്രോക്ക് പ്ലേയ് ഇല്ല ,അറ്റാക്ക് ചെയ്യില്ല.വളരെ സാവധാനം തുടങ്ങി പതുകെ കത്തി കയറി വിജയ തൃഷ്ണയോടെ ചടുലതകൾ നടത്തി ടീമിനെ വിജയ തീരത്തെത്തിക്കുക.അദ്ദേഹം കളിക്കുന്ന ഇന്നിഗ്സുകളിൽ ഡോട്ട് ബോളുകൾ കുറവായിരുന്നു.ക്രിക്കറ്റിൽ സ്ട്രൈക്ക് റോടേഷൻ ഹോബ്ബി ആക്കി മാറ്റിയ കലാവിരുത്.സ്കോർ ചെയ്യാത്ത പന്തുകൾ അപൂർവ്വമായിരുന്നു.
അദ്ദേഹത്തിൻറെ ബാറ്റിൽ നിന്നും ഒഴുകിയിരുന്ന സുന്ദരമായ കവർ ഡ്രൈവുകൾ കരിയറിന്റെ അവസാനം വരെയും കൈമോശം വന്നിട്ടില്ല.
എതിരാളികൾ അറിയാതെ അവരെ കൊല്ലുന്ന സൈലൻറ് കില്ലർ.
1994 ൽ ഷാർജയിൽ നടന്ന ഓസ്ട്രൽ ഏഷ്യ കപ്പിൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.അതേ വർഷം അലൻ ബോർഡർ ടെസ്റ്റിൽ നിന്നും വിരമിച്ചപ്പോൾ പകരക്കാരനായി എത്തി.പാകിസ്താനെതിരെ അഞ്ചാം നമ്പറിൽ ബാറ്റിങിനിറങ്ങി 82 റൺസ് സ്വന്തമാക്കി.ആഹ്ഹ പരമ്പരയിൽ 60.75 ശരാശരിയോടെ 243 റൺസും നേടി.എന്നാൽ ടെസ്റ്റിൽ അദ്ദേഹം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയില്ല.പിന്നീട് ഏകദിനത്തിൽ ബാറ്റു കൊണ്ട് ചരിത്രം കുറിക്കാനാണ് തുടക്കമിട്ടത്.
ബെവൻ ക്രിക്കറ്റ് ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ചില ഫിനിഷിങ് പെർഫോമൻസുകൾ ഞാൻ ഓർത്തു പോകുന്നു.
💠സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 1996 ൽ വിൻഡീസിനെതിരെ നടന്ന മാച്ച്.173 ടാർഗെറ്റിനെതിരെ ഓസീസ് മുൻ നിര 38 / 6 എന്ന് തകർന്നപ്പോൾ 89 പന്തിൽ നിന്നും 78 നേടി.അവസാന ബോള് ബൗണ്ടറി കടത്തി നേടിയ വിജയം.
💠1996 ലോകകപ്പിലെ സെമിയിൽ സ്റ്റുവട്ട ലോക്കൊപ്പം 15 /4 എന്ന നിലയിൽ നിന്നും അർധസെഞ്ചുറി നേടി (69 ) ടീമിനെ 237/ 8 എന്ന് കരകയറ്റിയ ഇന്നിംഗ്സ് .കളി ജയിച്ച ഓസ്സിസ് ഫൈനലിൽ പ്രവേശിച്ചു.
💠2000 ൽ നടന്ന ഒരു ടെറിറ്ററി മച്ചിൽ ഏഷ്യൻ ഇലവൻ ൻറെ 320 എന്ന കൂറ്റൻ സ്കോറിനെതിരെ റസ്റ്റ് ഓഫ് വേൾഡ് ഇലവാനിനു വേണ്ടി നേടിയ ഒറ്റയാൾ പോരാട്ടത്തിൽ 132 പന്തുകളിൽ നിന്നും നേടിയ 185 നോട്ട് ഔട്ട് .അവസാന ബൗളിൽ ബൗണ്ടറി നേടിയെങ്കിലും ടീം ഒരു റണ്ണിന് തോറ്റു.
💠2002 -ൽ കിവികൾക്കെതിരെ 82/6 എന്ന അവ്സ്ഥയിലായപ്പോൾ പുറത്താകാതെ സെഞ്ചുറി നേടി ടീമിനെ വിജയിപ്പിച്ചത് (102 നോട് ഔട്ട് )
💠2003 വേൾഡ് കപ്പിലെ അവസാന ഗ്രൂപ് ഗേമിൽ ഇംഗ്ലണ്ടിനെതിരെ 135/8 എന്ന് തകർന്നപ്പോൾ ബൗളർ ആൻഡി ബിക്കലിനെ കൂട്ടുപിടിച്ചു അവസാന ഓവറിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം.ബെവൻ 74 റൺസോടെ നോട് ഔട്ട് ആയിരുന്നു.
💠2003 വേൾഡ് കപ്പിലെ സൂപ്പർ സിക്സ് സ്റ്റേജിൽ ഷെയിൻ ബോർഡിന്റെ അഗ്നിയിൽ തകർന്നു പോയ കങ്കാരുക്കളെ പിടിച്ചു കരകയറ്റിയതും ഈ സൂപ്പർ മാൻ തന്നെ,ആഹ്ഹ മത്സരത്തിലും അർദ്ധ സെഞ്ചുറി നേടി.
അങ്ങനെ എത്ര മനോഹര ഇന്നിങ്സുകൾ.ഓസിസ് പരാജയം മുന്നിൽ കണ്ട ഒട്ടനവധി മത്സരങ്ങൾ ബെവൻറെ മാജിക്കൽ ഫിനിഷിങ്ങിൽ കൂടി ജയിച്ചു കൊണ്ടേ ഇരുന്നു.എത്ര വിജയങ്ങൾ ആഹ്ഹ മനുഷ്യന്റെ മനോ ധൈര്യത്തിലൂടെ സ്വന്തമാക്കി എന്നത് ഇന്നും ചരിത്രമാണ്.ബെവൻറെ ഫോമിൻറെ പൂർണതയുടെ സമയത്തു ബാറ്റിംഗ് ആവറേജ് 60 നു മുകളിൽ ആയിരുന്നു.ബൗളിംഗ് താണ്ഡവും ,നിർബന്ധിത പവർ പ്ളേയും.ഫീൽഡ് റെസ്ടിക്ഷനും ഇല്ലാത്ത കാലഘട്ടത്തിൽ ആണ് മൈക്കൽ ബെവൻ ഈ നേട്ടം സ്വന്തമാക്കിയതെന്ന് അദ്ദേഹത്തെ ക്രിക്കറ്റ് ലോകത് വേറിട്ട് നിർത്തുന്നു.അദ്ദേഹം കേളീ വാഴ്ച നടത്തുന്ന സമയത്തു പല ലെജിൻഡ്സിനും 40 മുതൽ 45 വരെ ആയിരുന്നു ബാറ്റിംഗ് ആവറേജ് എന്നതാണ് ഏറ്റവും വലിയ കീ പോയിന്റ്.ഇന്റർനാഷണൽ ക്രിക്കറ്റ് ലോകത്തിനു തുറന്നു കാട്ടിയ ബെസ്റ് ഫിനിഷർ റോളിന് ഉടമ.ക്രിക്കറ്റിൽ സിംഗിൾസിനും ഡബിൾസിനും പ്രൊഫഷണലിസം ടച് കൊണ്ട് വന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ “പൈജാമ പിക്കാസോ ”
മഞ്ഞകുപ്പായത്തിൽ 12 ആം നമ്പർ ജേഴ്സിയിൽ ബുഷ് മാസ്റ്റർ ക്യാപ്പുമായി കളം വാണിരുന്ന അതുല്യ പ്രതിഭ.ക്രിക്കറ്റിലെ ആങ്കർ റോളിന് സുവർണ്ണ പരിവേഷം നൽകിയ അതികായകൻ എന്ന് വിശേഷിപ്പിക്കാം.ഓസിസിനു വേണ്ടി 232 ഏകദിനത്തിൽ നിന്നും 53.58 ബാറ്റിംഗ് ശരാശരിയോടെ 6912 റൺസ് നേടി.മികച്ച ഫീൽഡർ കൂടിയായ ബെവൻ 69 ക്യാച്ചുകൾ എടുത്തു.ലെഫ്ട് ആം അൺ ഓർത്തഡോക്സ് ആക്ഷനോട് കൂടിയ ചൈന മാൻ പാർട്ട് ടൈം ബൗളർ കൂടിയായിരുന്നു.36 വിക്കറ്റുകളും സ്വന്തം കീശയിലുണ്ട്.
ക്രിക്കറ്റിൽ 1990 കളുടെ കുട്ടിക്കാല ഓർമ്മകളിലെ ബിഗ് ബാബുൽ കാർഡ് ശേഖരണത്തിലും,
നൊസ്റ്റാൾജിക് കാർഡ് കളിയിലും ബെവൻറെ ബാറ്റിംഗ് ആവറേജ് നമുക്കും സന്തോഷം പകർന്നിരുന്നു.ബെവൻറെ ബയോ കാർഡ് സ്വന്തമാക്കാനുള്ള എൻറെ ഒക്കെ ആവേശം ഇന്നലെകൾ പോലെ ഓർത്തു പോകുന്നു.
ക്രിക്കറ്റിൽ അസാദ്യമായി ഒന്നുമില്ല.ഏതൊരു കളിയും സമ്മർദം അതി ജീവിച്ചു ജയിച്ചു കയറാം എന്ന് കാണിച്ചു തന്ന കളിക്കാരൻ.ഫിനിഷർ എന്ന റോളിൽ പിന്നീട് ഒരുപാട് പേര് ക്രിക്കറ്റിൽ വന്നു,എങ്കിൽ ചിലർ അങ്ങനെയാണ് അവർ ക്രിക്കറ്റിൽ സൃഷ്ടിച്ച ഓളങ്ങൾ എന്നും അലയടിയ്ക്കും.മറ്റുള്ളവർ പിന്മുറക്കാർ ആയെ അറിയപ്പെടൂ.പരുക്കുകൾ കരിയറിൽ വില്ലൻ ആയപ്പോൾ 2007 ജനുവരിയിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
ടീമിനെ പരാജയ ഭീതിയിൽ നിന്നും വിജയ ഭേരിയിലേക്കു പിടിച്ചുയർത്തുന്ന ഈ ക്രിക്കറ്റ് വല്ലഭനെ ഏതൊരു ക്രിക്കറ്റ് ആരാധകനും ഓർക്കാതെ ഇരിക്കില്ല.
✍🏻മുജീബ്