ലിവർപൂൾ താരം അലിസണ് പരിക്ക്
2019 -20 പ്രീമിയർ ലീഗ് സീസണ് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ ജയവും, കനത്ത തിരിച്ചടിയുമാണ് ലിവർപൂളിന് കിട്ടിയത്. അവരുടെ പ്രധാന താരങ്ങളില്‍ ഒന്നായ അലിസണിന് പരിക്ക് പറ്റിയതാണ് ലിവർപൂളിന് തിരിച്ചടിയായത്. ഇന്ന് നടന്ന ആദ്യ മൽസരത്തിൻറെ ആദ്യ പകുതിയിൽ ആണ് അലിസണിന് പരിക്ക് പറ്റിയത്. പരിക്കിനെതുടർന്ന് അലിസൺ കളം വിടേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അലിസൺ. ഗോള്‍കിക്ക് എടുക്കുന്നതിനിടെ ആയിരുന്നു താരത്തിന് പരിക്ക് പറ്റിയത്.
നോർവിച് സിറ്റിയെ ആണ് ലിവർപൂൾ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. അലിസണിന്റെ പരിക്ക് ;ലിവർപൂളിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ അറിവായിട്ടില്ല. കഴിഞ്ഞ കോപ അമേരിക്കയില്‍ ബ്രസീലിന് വേണ്ടിയും അലിസൺ കളിച്ചിരുന്നു.