അലക് സ്റ്റുവർട്ട് – 90കളിൽ ഇംഗ്ലീഷ് ക്രിക്കറ്റിനെ തകരാതെ നിറുത്തിയ കപ്പിത്താൻ
ഇംഗ്ലണ്ട് ടീമിൽ ഒരു കാലത്തും പ്രതിഭകൾക്ക് പഞ്ഞമില്ല. ബാറ്റ്സ്മാന്മാരായാലും,ബൗളേഴ്സായാലും ക്രിക്കറ്റിന്റെ ജന്മഭൂമിയിൽ ജനിക്കാതിരുന്നിട്ടില്ല. ഡങ്കൻ ഫ്ലെച്ചറും,ഇയാൻ ബോതവും ഡേവിഡ് ഗവറും ഒക്കെ ലോക ക്രിക്കറ്റിന് മറക്കാൻ കഴിയാത്തവരാണ്. ആ നിരയിലേക്ക് ഒരാൾ വരുന്നു, 1990 ൽ . ബാറ്റ്സ്മാൻ ആയി വന്ന സ്റ്റുവർട്ട് പതിയെ കീപ്പറും,പിന്നീട് ക്യാപ്റ്റനും ആകുന്നു. ഇംഗ്ലണ്ടിന്റെ സക്സസ് ആയ ക്യാപ്റ്റന്മാരിൽ സ്റ്റുവർട്ട് മുന്നിൽ നിക്കും, 10 കൊല്ലത്തോളം സ്റ്റുവർട്ട് ടീമിനെ നയിച്ചു ..
സ്പിന്നിനെതിരെ പതറുന്ന സ്വഭാവം ഉണ്ടെങ്കിലും മികച്ചൊരു ഓപ്പണർ ആയിരുന്നു അലക്സ്. 99 ലോകകപ്പിലെ ഉത്ഘാടന മത്സരത്തിൽ ലങ്കക്കെതിരെ എടുത്ത 88 റൺസിന്റെ ഇന്നിംഗ്സ് പുള്ളിയുടെ മാസ്റ്റർ പീസ് ഇന്നിങ്സാണ്. വിക്കറ്റിന് പിന്നിലും തിളങ്ങിയ സ്റ്റുവർട്ട്,ഇംഗ്ലണ്ട് കണ്ട മികച്ച കീപ്പർ-ബാറ്റ്സ്മാൻ ആണ്.
ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ഒരു പടി മുന്നിൽ നിക്കും. 90 കളിൽ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ആയിരുന്നു സ്റ്റുവർട്ട് . 15 സെഞ്ചുറികൾ കൊണ്ട് അലങ്കരിച്ച പുള്ളിയുടെ ടെസ്റ്റ് കാരിയർ അനുപമം എന്നെ പറയാവൂ. ഇങ്ങനെ ഒക്കെ ആണെങ്കിലും ഇന്ത്യക്കെതിരെ ഒരു സെഞ്ചുറി അടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സ്പിന്നിനെ തുണയ്ക്കുന്ന ഏഷ്യൻ പിച്ചുകളിൽ അദ്ദേഹം പരാജയം ആയിരുന്നു എന്ന് വേണം പറയാൻ. ഏഷ്യയിലെങ്ങും ഒരു സെഞ്ചുറി അടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
വിരമിച്ചതിനു ശേഷം,ഇംഗ്ലണ്ടിലെ സറേ കൗണ്ടി ടീമിന്റെ ബാറ്റിംഗ്,കീപ്പിംഗ് കോച്ചായിരുന്നു പുള്ളി. കൂടാതെ സറേ ക്രിക്കറ്റ് കൗണ്ടി ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആയിരുന്നു. അലക്സ് സ്റ്റുവർട്ട് ക്രിക്കറ്റിന് നൽകിയ സംഭാവനകളെ ബഹുമാനിച്ചു,സറേ സ്റ്റേഡിയത്തിലെ വോക്സ് ഹാൾ എൻഡിലെ ഗേറ്റ് “ദി അലക് സ്റ്റുവർട്ട് ഗേറ്റ്സ് “എന്ന പേരിൽ അറിയപ്പെടുന്നു.