തിയാഗോ അൽമാഡയേയും ഏഞ്ചൽ കൊറിയയേയും ഖത്തറിലേക്ക് വിളിച്ച് അർജൻറ്റീന
മണിക്കൂറുകൾക്ക് മുന്നേ ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽ ഫൂട്ബോൾ കളിച്ചു കൊണ്ടിരുന്ന ഏഞ്ചൽ കൊറിയയും തിയാഗോ അൽമാഡയും ഇപ്പോൾ ഖത്തറിലേക്ക് പുറപ്പെടുന്ന ഫ്ലൈറ്റിൽ ആണ്. ജോക്വിൻ കൊറിയയ്ക്കും നിക്കോളാസ് ഗോൺസാലസിനും പരിക്കേറ്റതിനെ തുടർന്നാണ് ലയണൽ സ്‌കലോനി തന്റെ സ്ക്വാഡിനെ വീണ്ടും മാറ്റിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗാർനാച്ചോ, ജിയോവാനി സിമിയോണി എന്നിവരായിരുന്നു കൊറിയയ്ക്ക് പകരക്കാരനാകാനുള്ള പ്രധാന ഓപ്ഷനുകൾ എന്നാൽ അവസാനം സ്കലോണി അമേരിക്കൻ ലീഗ് കളിക്കുന്ന തിയാഗോ അൽമാഡക്ക് അവസരം നല്കുകയായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫോർവേഡ് ഏഞ്ചൽ കൊറിയയെ സ്‌കലോനി സ്ക്വാഡിൽ നിന്നു ഒഴിവാക്കിയത് തുടക്കത്തിൽ തന്നെ പലരുടെയും നെറ്റി ചുളിയാൻ കാരണം ആയി.ഇപ്പോൾ നിക്കോ ഗോൺസാലസിന് പരിക്കേറ്റപ്പോൾ തന്റെ തെറ്റ് തിരുത്താൻ കോച്ച് തയ്യാറായി.ഇത്രയും വലിയ ടൂർണമെന്റിൽ കൊറിയയുടെ പ്രവർത്തന നൈതികതയും വൈദഗ്ധ്യവും ഉപയോഗപ്രദമാകുമെന്ന് ആണ് ഫൂട്ബോൾ പണ്ടിറ്റുകൾ വിലയിരുത്തുന്നത്.