European Football Foot Ball Top News

നാപോളിയുമായുള്ള അകലം ചുരുക്കാന്‍ എസി മിലാന്‍

November 8, 2022

നാപോളിയുമായുള്ള അകലം ചുരുക്കാന്‍ എസി മിലാന്‍

സ്‌പെസിയയ്‌ക്കെതിരായ സ്‌റ്റോപ്പേജ്-ടൈം വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ , എസി മിലാൻ ഇന്ന്  സീരി എയുടെ 14-ാം റൗണ്ടിൽ ക്രെമോനീസിനെ നേരിടാൻ ജിയോവാനി സിനി സ്റ്റേഡിയം സന്ദർശിക്കുന്നു.മറുവശത്ത്, ഈ സീസണിൽ ലീഗിൽ ഇതുവരെ ഒരു വിജയം നേടാത്ത ഒരേയൊരു ടീമാണ് ക്രെമോനീസ്.എങ്ങനെ എങ്കിലും ഈ നാണംകേട്ട  റെക്കോര്‍ഡ്‌ മറികടക്കാന്‍ ആണ് അവരുടെ ലക്ഷ്യം.ഇന്ന് ഇന്ത്യന്‍ സമയം ഒന്നേക്കാലിനു ആണ് മത്സരം.

Preview: Cremonese vs. AC Milan - prediction, team news, lineups - Sports  Mole

ലീഗ് പട്ടികയില്‍ എസി മിലാന്‍ രണ്ടാം സ്ഥാനത്തും ക്രെമോനീസ് പതിനേഴാം സ്ഥാനത്തുമാണ്.കഴിഞ്ഞ സീസണിൽ സീരി എ കിരീടത്തിന് വേണ്ടിയുള്ള  11 വർഷത്തെ കാത്തിരിപ്പ്    അവസാനിപ്പിച്ച സ്റ്റെഫാനോ പിയോളിയുടെ ടീം ഇപ്പോൾ, ഒന്നാം സ്ഥാനക്കാരായ നാപ്പോളിയെക്കാൾ ആറ് പോയിന്റ് പിന്നില്‍ ആണ്.ലോകക്കപ്പിന് മുന്‍പേ നാപോളി ഒരു മത്സരത്തില്‍ എങ്കിലും തോല്‍വി നേരിടുകയാണ് എങ്കില്‍ മിലാന്‍റെ സാധ്യത വര്‍ധിക്കും.

Leave a comment