Foot Ball Top News

ലാസിയോയ്ക്ക് ജയം

July 24, 2020

ലാസിയോയ്ക്ക് ജയം

ഇന്നലത്തെ മല്‍സരത്തില്‍ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ലാസിയോ എഫ്സിക്ക് വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് ലാസിയോ  കാലിഗാരിക്ക് എതിരെ വിജയം നേടിയത്.വിജയം നേടിയെങ്കിലും ഇപ്പൊഴും നാലാം സ്ഥാനത്ത് തന്നെയാണ് ലസിയോയുടെ സ്ഥാനം.ഒരു സമയത്ത് ലീഗ് കിരീടം നേടാന്‍  യുവന്‍റസിന് വെല്ലുവിളി സൃഷ്ടിച്ച ടീം ആയിരുന്നു ലാസിയോ എഫ്‌സി.

 

ആദ്യ പകുതിയില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമാണ് ലാസിയോ തിരിച്ചുവരവ് നടത്തിയത്.ആദ്യ പകുതി തീരാന്‍ ആവുമ്പോള്‍  കാലിഗാരിക്ക് വേണ്ടി ജിയോവാനി സിമിയോണി  ഗോള്‍ നേടി.രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ തിരിച്ചടിച്ച് ലാസിയോ മറുപടി കൊടുത്തു.ലസിയോക്ക്  വേണ്ടി സാവിക്ക്,സീറോ ഇമ്മോബൈല്‍ എന്നിവര്‍ ഗോള്‍ നേടി.ഗോള്‍ഡണ്‍ ബൂട്ട് റേസില്‍ ഇപ്പോള്‍ ഇമ്മോബൈല്‍ റോനാള്‍ഡോയെക്കാള്‍ ഒരു ഗോളിന് മുന്നിലാണ്.

 

Leave a comment