അയാൾ കളിയിലെ നൈപുണ്യതയോ ആകര്‍ഷകബിന്ദുവോ അല്ല…എന്നാല്‍ അയാള്‍ അതിലേറെയാണ്!!
സിനിമയെ പറ്റി പറഞ്ഞ് കൊണ്ട് തുടങ്ങാം…നടനത്തെ പറ്റി ഞാന്‍ നിര്‍വചിക്കാറുണ്ട്….സിനിമ കാണുമ്പോള്‍ ”നടനത്തെ പറ്റി ചിന്തകള്‍ ഉദ്ദീഭവിപ്പിക്കാതെ കഥ മനസ്സിലെത്തിക്കുന്നവന്‍”. അയാളാണ് ഞാന്‍ കണ്ട മികച്ച നടന്‍…സിനിമ കാണുമ്പോള്‍ നിങ്ങളയാളുടെ അഭിനയത്തെ പറ്റി ചിന്തിപ്പിക്കുകയില്ല….. എന്നാല്‍ എന്ന് അയാളിലൂടെ സിനിമയെ കാണാന്‍ ദര്‍ശിക്കുന്നുവോ അപ്പോഴാണ് നിങ്ങള്‍ ആ മഹത്വം തിരിച്ചറിയുന്നത്…
ഞാന്‍ പറഞ്ഞ് വന്നതതല്ല…സെര്‍ജിയോ ബുസ്ക്കറ്റ്സ്…. അയാളെ പറ്റി വിന്‍സന്‍െറ ഡെല്‍ ബോസ്ക്കോയുടെ പ്രശസ്തമായ ഉദ്ദരണിയാണ്…”Watch the game you won’t see Busquets.” മെസ്സിയൊ നെയ്മറോ മുന്‍ നിരയിലും ഇനിയസ്റ്റ പോലൊരാള്‍ തൊട്ടു പുറകിലും കളിക്കുമ്പോള്‍ കളി കാണുന്നവന്‍െറ ശ്രദ്ധ ഒരിക്കലും ബുസിയിലേക്ക് സഞ്ചരിക്കുകയില്ല..അവിടെ അത്യാകര്‍ഷതയില്ല. നട്ട്മഡ്ജസൊ ,മഴവില്ല് ഫ്ളിക്കുകളോ ,വളഞ്ഞ് തിരിയുന്ന ഫ്രീകിക്കുകളോ മഥിപ്പിക്കുന്ന ഗോളുകളോ ഇല്ല…ഡെല്‍ ബോസ്ക്കോ തുടരുകയാണ്.“Watch Busquets and you’ll see the game.” ഇവിടെയാണ് ബുസിയുടെ റോള്‍ എഴുതപെടുന്നത്… അയാള്‍ കളി പഠിച്ച് കൊണ്ടിരിക്കുകയാണ്… അവിടെ നിന്ന് അയാള്‍ കളിയെ വരച്ചെടുക്കുന്നു…The planning and passages of play…. അത് ആരംഭിക്കുക ബുസ്ക്കറ്റ്സിലൂടെയാണ്…
അയാള്‍ ഗോളടിക്കുന്നില്ല…ഗോളിനായി അസിസ്റ്റ് നല്‍കുന്നില്ല…ഒരു പക്ഷേ പ്രീ അസിസ്റ്റ് പോലും…പക്ഷേ അതിന് മുമ്പുളള ആ നിമിഷങ്ങള്‍ അതയാളാണ് നിര്‍മ്മിക്കുന്നത്…അതേ ഗോളടിക്കുകയല്ല… ഗോള്‍ നിര്‍മ്മിക്കുകയാണയള്‍…എതിര്‍ ടീമിന്‍െറ നീക്കങ്ങളെ മുന്‍കൂട്ടി കണ്ട് അവയുടെ മുനയൊടിച്ചിരുന്ന ത്രികാലജ്ഞാനിയായിരുന്നു അയാള്‍…തുടര്‍ച്ചയായി അത് ചെയ്ത് കൊണ്ട് എക്കാലത്തെയും ഇതിഹാസങ്ങളിലേക്ക് അയാള്‍ തന്‍െറ പേര് എഴുതി ചേര്‍ത്തു…he’s more than just a backbone. You would be hard-pressed to find someone with as much footballing intelligence as him…..
Sergio being the heart of the team, the beating drum, the puppeteer, orchestrator….Without Busquets, Barcelona and Spain could never have achieved what they have…
നമ്മുക്ക് 2016 ലെ ആഴ്സണലുമായുളള മത്സരത്തിലേക്ക് പോകാം… ബാഴ്സയുടെ വിഖ്യത മുന്നേറ്റനിരയായ MSN ലെ മൂന്നു പേരും സ്കോര്‍ ചെയ്ത് ന്യൂക്യമ്പില്‍ ബാഴ്സ 3-1 ന് ജയിച്ച മത്സരം…..സ്വാഭാവികമായും പുകഴ്ത്തലുകള്‍ അവരിലേക്ക് പോയി… പക്ഷേ നിങ്ങളാ കളിയൊന്ന് ബുസിയിലൂടെ കണ്ട് നോക്കൂ…എക്കാലത്തെയും മാസ്റ്റര്‍ ക്ളാസ് എന്ന് വിശേഷിപ്പിക്കാവുന്ന ചാരുത നിങ്ങള്‍ക്കവിടെ കാണാം…എക്കാലത്തെയും അയാളുടെ ട്രേഡ് മൂവ് അത്രയേറെ മനോഹരമായി ചെയ്ത മത്സരം…
മനസ്സിന്‍െറ ചിന്തകളെ…. കളിയുടെ ദുഷ്ക്കരമായ സാഹചര്യങ്ങളെ…അതൊരിക്കലും അയാളുടെ കളിയെ ബാധിക്കാറില്ല…താന്‍ ചെയ്ത് കൊണ്ടിരിക്കുന്ന ചുമതല അയാള്‍ ഇന്നലെയെന്ന പോലെ തുടര്‍ന്ന് പോകുന്നു…He does what he does over and over and nothing is able to stop it. Nothing curtails him from changing his approach, it’s always the same.
ബുസ്ക്കിറ്റ്സിന്‍െറ കളിയിലെ നൈപുണ്യതയോ ആകര്‍ഷകബിന്ദുവോ അല്ല… എന്നാല്‍ അയാള്‍ അതിലേറെയാണ്… A humn form of masterminded tactical blueprint, both on the ball and in positioning….
ബുസ്ക്കിറ്റ്സിന് 31 വയസ്സായി… അത്രയേറെ കാലം ഇനിയും നമ്മുക്ക് മുന്നില്‍ അയാള്‍ കളിയെ പ്രവചിച്ച് ചിത്രങ്ങള്‍ നെയ്തെടുക്കുമെന്നറിയില്ല… എങ്കിലും അതിനേറെ വിരൂദതയില്ലെന്ന് നമ്മുക്കറിയാം…യാത്രകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും… എങ്കിലും ചില ദൃശ്യങ്ങള്‍ കണ്ട് കൊണ്ടിരിക്കാന്‍ സമയമേറെ ബാക്കിയില്ല…..