പ്രീമിയര്‍ ലീഗ് തീര്‍ക്കുവാന്‍ വിചിത്രമായ പദ്ധതിയുമായി ഏജന്‍റ് ഗാരി വില്യംസ്
കൊറോണ വൈറസ് ബാധിച്ച 2019-20 പ്രീമിയർ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പെർത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് ഏജന്റ് ഗാരി വില്യംസ്.ഇത് കേള്‍ക്കുമ്പോള്‍ മണ്ടത്തരമായി തോന്നുമെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഇതും നല്ല ഒരു പദ്ധതി ആണ്.മാര്‍ച്ച് മുതല്‍ കൊറോണയെ ഭയന്ന് പ്രീമിയര്‍ ലീഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.
കൊറോണയെ പിടിച്ച് കെട്ടാന്‍ പാടുപെടുന്ന ഇംഗ്ലീഷ് സര്‍ക്കാരിന് ലീഗ് തുടരാന്‍ പെര്‍ത്ത് നല്ല ഓപ്ഷനാകുമെന്നാണ് ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത്.ഇതുവരെ 28100 ആളുകള്‍ കൊറോണ മൂലം ഇംഗ്ലണ്ടില്‍ മരണപ്പെട്ടിട്ടുണ്ട്.ഔസ്ട്രേലിയയില്‍ 7000 കേസുകളും 93 മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളത്ത്. പെര്‍ത്തിലെ വാക്ക ഗ്രൌണ്ടിലും ഓപ്റ്റസ് സ്റ്റേഡിയത്തിലുമാണ് മല്‍സരങ്ങള്‍ നടത്താനുള്ള സൌകര്യം ഉള്ളത്.ഔസ്ട്രേലിയയില്‍ വേള്‍ഡ് വൈഡ് കവറേജ് ഉള്ളതിനാല്‍ എല്ലാ സ്ഥലത്തിരുന്നും നമുക്ക് കളി കാണാം.