Cricket Top News

സഞ്ജു, നിനക്കൊരു തുറന്ന കത്ത്

February 1, 2020

author:

സഞ്ജു, നിനക്കൊരു തുറന്ന കത്ത്

ഇന്നത്തെ നിന്റെ കളികണ്ടപ്പോൾ താനിയൊരു മലയാളിയെ ഞങ്ങൾക്ക് ഓർമവന്നു….ടീമിൽ സ്ഥാനം നിലനിർത്താൻ അവസരം കിട്ടിയപ്പോൾ ഒരു ടിപ്പിക്കൾ മലയാളിയുടെ ഓവർ കോൺഫിഡൻസ്… എല്ലാ ബോളും സിക്സെർ അടിച്ചു ആരോടെക്കെയോ പകരം വീട്ടാമെന്ന ഒരു വാശി… ആരോടാണ് ചെക്കാ… നിനക്ക് വേണ്ടി മുറവിളി കൂട്ടുന്ന ഞങ്ങൾ പാവം മലയാളി ക്രിക്കറ്റ്‌ പ്രമികളോടോ…. ❓

T20 എന്ന് വെച്ചാൽ എല്ലാ ബോളും സിക്സെർ അടിച്ചു കളയണമെന്നല്ല…. മനീഷ് പാണ്ഡെ ഇന്ന് കളിച്ച കളികണ്ടോ… ❓അതും T20…അല്ലാതെ എന്നെ ഒക്കെ എന്നോ ടീമിൽ സ്ഥിരം ആക്കേണ്ടതായിരുന്ന് എന്ന് ആരെയോ കാണിക്കാനുള്ള തിടുക്കം…..ഒരു സിക്സെർ അടിച്ചിട്ട് അടുത്ത ബോളും സിക്സെർ തന്നെ അടിക്കണമെന്ന മനോഭാവം മാറണം…. ❓

സഞ്ജു നീ പ്രതിഭയാണ്, കളിച്ചുതന്നെയാണ് വന്നത്.. മൈൻഡ് കൺട്രോൾ ആയി ഏറെ ദൂരം പോകാനുണ്ട്.. അനവസരത്തിലുള്ള ഷോട്ടുകൾ കളിച്ചു പുറത്താകുന്നു.. കഴിഞ്ഞ 2 കളികളും നീ തന്നെ ഒന്ന് വീക്ഷിക്കുക, എന്താണ് നിനക്ക് പറ്റിയതെന്ന്… ഓർക്കുക നീ വന്നത് സൗത്ത് ഇന്ത്യയിൽ നിന്ന് ക്രെഡിറ്റിൽ നല്ല അക്കങ്ങൾ വരണം, അല്ലെങ്കിൽ പല സംസ്ഥാനത്തും നടന് രഞ്ജി, ഡൊമസ്റ്റിക് ഒക്കെ കളിച്ചു നടക്കാം… പിന്നെ ഒരു മാസം ഐപിൽ, അതും കളിക്കാം……

കിട്ടുന്ന അവസരങ്ങൾ മുതലാക്കുക,കുറച്ച് സെൽഫിഷ് ആകാം.. കുറെ ബോളുകൾ ഇജ്ജ് കളിക്കുക… ആരും ചോദിക്കില്ല… KL രാഹുലിനെ കണ്ടില്ലേ, നീ….വന്ന വഴികൾ….. 130 കോടിയിലേറെ വരുന്ന ഇന്ത്യൻ ജനസംഖ്യയിൽ നിന്ന് ടീം ഇന്ത്യയുടെ ഓപ്പണർ… വെറുതെ കിട്ടില്ല, കുഞ്ഞേ ❓

കഴിഞ്ഞ 2 കളിയിലെ ഔട്ടും, രണ്ട് കളിയിലെ സിക്സും നിന്നെ ഞങ്ങൾക്ക് മനസിലാവും… ഔട്ട് സൂചിപ്പിക്കുന്നത് ഇങ്ങനെ പോയാൽ………❓❓❓❓ സിക്സ് സൂചിപികുനത് നീ എങ്ങനെ ഇവിടേം വരെ എത്തിയെന്നുളത്……

ഓവർ കോൺഫിഡന്റ് നല്ലതാണ്, പക്ഷെ വിനയായതും അത്‌ തന്നെ… ഓർമിപ്പിക്കുന്നു, സിക്സ് അല്ല ക്രിക്കറ്റ്‌… അത്‌ കുട്ടി ക്രിക്കറ്റ്‌ ആണേലും…സഞ്ജു സ്വതസിദ്ധമായ കളി വിട്ട് ഒരു അറ്റാക്കറാണെന്ന് തെളിയിക്കാനുള്ള പെടാപാട്..ആർക്കു വേണ്ടി… നിനക്ക് വേണ്ടി കളിക്ക്…. ആദ്യ ഓവറിലെ മൂന്ന് സിംഗിള്‍ എത്ര കോണ്‍ഫിഡന്റോടെ ആണ് കളിച്ചത്…..

അവസരങ്ങൾ മുതലാക്കുന്നവർ ചരിത്രത്തിന്റെ ഭാഗമാകും, തങ്കലിപികളാൽ ആലേപനം ചെയ്യപ്പെടും…… അവസരങ്ങൾ നഷ്ടപെടുത്തുന്നവർ…… ❓

എടാ നീ ഔട്ട് ആയ ബോളും, അടിച്ചു പറത്തിയ ബോളും കാണുക, 100 വെട്ടം… അതിലുണ്ട് എല്ലാം, നിന്റെ ഭാവിയും, ഭൂതവുമൊക്കെ ❓❓❓❓

പിന്നെ ഇന്നത്തെ കളിയിൽ, 88 റൺസിന്‌ 6 വിക്കറ്റ് നഷ്ടമായി 125 കടക്കില്ലെന്നു തോന്നിയ നിമിഷങ്ങളിൽ നിന്ന് ക്ലാസ്സി ഇന്നിംഗ്സിലൂടെ 165 എന്ന സ്കോറിലെത്തിച്ച നിശബ്ദമായ പോരാളിയെ കണ്ടോ നീ,സ്ട്രൈക്ക് റേറ്റ് കുറവാണു, പക്ഷെ നാളെയുടെ നല്ല നാളുകളിൽ അവൻ (മനീഷ് പാണ്ഡെ )ടീമിൽ കാണും…ഞങ്ങൾക്ക് നീയും വേണം….

അപ്പൊ, നിർത്തുന്നു, കത്ത് ചുരുക്കുന്നു…

മറുപടി അടുത്ത കളിയിൽ തരണേ …

ഇഷ്ടം, സ്നേഹം… ❤

✒നിങ്ങളുടെ സ്വന്തം

റിയാസ് ബദർ

Leave a comment