ലോക ക്രിക്കറ്റിൽ അവിശ്വസനീയമായി ബൗൾ ചെയ്ത ഒരാളെ ഉള്ളു – അത് ജിം ലേക്കറാണ്
ചരിത്രം എല്ലായ്പ്പോഴും എഴുതുന്ന ഒരു പ്രക്രിയയിലാണ് , ചിലപ്പോൾ മാറ്റിയെഴുതപ്പെടും. കാരണം, സമയം ഒരിക്കലും നിശ്ചലമാകാത്തതിനാൽ എല്ലായ്‌പ്പോഴും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓരോ പുതിയ ഇവന്റുകൾ നടക്കുമ്പോൾ ഇതിലോട്ട് ഓരോ ഓരോ അവരണങ്ങൾ വീഴുകയാണ്. അതിലൂടെ റെക്കോർഡുകൾ സ്ഥാപിക്കുകയും ചരിത്രം എഴുതുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നു.
ടെസ്റ്റ് തലത്തിലുള്ള കണക്കുകൾക്ക് ഏകദേശം പതിനഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്, അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ വളരെയധികം ഗ്രന്ഥരചനാപ്രവൃത്തികൾ ലഭ്യമാണെന്നതിൽ അതിശയിക്കേണ്ടതില്ല, അഞ്ച് ദിവസത്തെ ടെസ്റ്റുകളിൽ ധാരാളം സംഭവങ്ങൾ നടക്കുന്നു. നൂറുകണക്കിന് പഴയ റെക്കോർഡുകൾ ഈ നൂറ്റാണ്ടിൽ മാത്രം ഒരു ഡസൻ തവണകളിൽ മാറ്റി രചിക്കപെടുന്നു. കൂടാതെ ചിലത് വാർഷികങ്ങൾ ആഘോഷിച്ചു കടന്നു പോകുന്നു. ചില റെക്കോർഡുകൾ വരും നൂറ്റമ്പത് വർഷത്തിനിടയിൽ തകർക്കാൻ കഴിയാത്തതായി സ്ഥാപിച്ചതായി തോന്നും എന്നിരിക്കലും പലതും ഈ നൂറ്റാണ്ടിൽ തകർന്നിരിക്കുന്നതായും കാണാം . മഹത്തായ പാരമ്പര്യങ്ങളും അനിശ്ചിതത്വത്തിൽ അധിഷ്ഠിതമായ കളി എന്ന തരത്തിലും ഇതിലെ കാര്യങ്ങൾ പ്രവചനാതീതമാണ് . എങ്കിലും ചില സാഹചര്യങ്ങളിൽ, നിലവിലുള്ള ചില റെക്കോർഡുകൾ തകർക്കപ്പെടാനുള്ള സാധ്യത തീർച്ചയായും വളരെ കുറവാണ്.
20 വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞതും ഇംഗ്ലണ്ടിനും , സരെക്കും വേണ്ടി കളിച്ച ജിം ലേക്കർ, എന്ന ഓഫ് സ്പിന്നർ അത്തരമൊരു റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. 63 വർഷങ്ങളായി തകർക്കപെടുന്നതിന്റെ ഒരു ഭീതിയും ഇല്ലാതെ നിലനിൽക്കുന്ന ആ റെക്കോർഡ് 1956 ലെ ആഷസ് പരമ്പരയിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ സ്ഥാപിതമായതാണ്.
ആ ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 37 റൺസ് വിട്ടുകൊടുത്തു 9 വിക്കറ്റും
രണ്ടാം ഇന്നിങ്സിൽ 50 റൺസ് വിട്ടുകൊടുത്ത് 10 വിക്കറ്റുമാണ് ജിം ലേക്കർ നേടിയത്.
വരും ദശകങ്ങളിലും ഇത് മറികടക്കാതെ തുടരും. ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും പത്ത് വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള സൂപ്പർ ബൗളർമാർ ജനിക്കുന്നത് വരെ ഇതു തകർക്കുക അസംഭവ്യമാണ്. കാലാകാലങ്ങളിൽ കഴിവുകളെ അസാധാരണവും അപ്രതിരോധ്യവുമായ നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു കായികത്തിൽ ആർക്കും തൊടാൻ കഴിയാത്ത രീതിയിൽ, നിർവചിക്കാനാവാത്ത ശക്തിയായി ഒരു കളിക്കാരനായി അദ്ദേഹം നിലനിൽക്കുന്നു. ഈ ബൗളറുടെ കുറവ് എന്ന് പറയാനുള്ളത് ഒരു വിക്കറ്റ് കൂടി എടുക്കാൻ കഴിഞ്ഞില്ല എന്താണ്.
വിചിത്രമായ സ്വിങ്ങിലൂടെയോ , ഗൂഗ്ലികളിലൂടെയോ യുക്തിതന്ത്രത്തോടെയുള്ള വായുവിലുള്ള വഞ്ചനയിലൂടെയോ അല്ല. ലേക്കർ നിസ്സഹായമായ അചഞ്ചലതയോടെ സമ്മോഹനമായ ഒരു തലത്തിലേക്ക് ബാറ്റ്സ്മാരെ എത്തിച്ചു. ഫിംഗർ സ്പിൻ എന്ന കഴിവിനെ ലോക ക്രിക്കറ്റിൽ അംഗീകാരം നേടിക്കൊടുത്ത ഒരു പ്രകടനം കൂടെയായിരുന്നു.
സ്വന്തം രാജ്യത്തിന് വേണ്ടി കളിച്ചതിനു ഉപരി, അദ്ദേഹം കൗണ്ടി ക്രിക്കറ്റ് ക്ലബായ സറെ ക്കും വേണ്ടി കളിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പ്, നല്ല സാങ്കേതികതികവോടെ ബൗൾ ചെയ്ത ലേക്കർ, ഒരു സാധരണ ഓഫ്-സ്പിന്നർ അല്ലെന്നു കാണിക്കുകയും സ്വയം പ്രകടപ്പിക്കുകയും ചെയ്തു. ചില ബൗളർമാർ ചില ബാറ്റ്സ്മാൻമാരെ ബണ്ണികളായി കണക്കാക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. അത്തരം ബാറ്റ്സ്മാൻമാർ, അവരുടെ ഭീകര ബൗളെർക്കു വിക്കറ്റ് ദാനം നൽകുന്നു, എന്നാൽ 1956 ൽ ജിം ലേക്കറുടെ കാര്യത്തിൽ അങ്ങനെ ഒന്നും ഇല്ലാതെ തന്നെ, ആ ഓഫ് സ്പിന്നർ അനശ്വരമായാ ഒന്നിലേക്ക് ബൗൾ ചെയ്തു. വളരെ അപൂര്‍വമായി മാത്രമാണ് ഒരു കൂട്ടം ബാറ്റ്സ്മാരെ കുറഞ്ഞ റൺസിന് ഇത്രയും നിസാരമായ കിഴ്പെടുത്തുന്നത്.
അന്ന് ജിം ലേക്കറിനു മുൻപിൽ അടിയറവ് പറഞ്ഞവർ പരിചയസമ്പന്നത കുറഞ്ഞവരോ ബാറ്റിംഗ് ടെക്നിക്കുകളിൽ കഴിവില്ലാത്തവരോ ആയിരുന്നില്ല. കോളിൻ മക്ഡൊണാൾഡ്, ജിം ബർക്ക്, നീൽ ഹാർവി, കീത്ത് മില്ലർ, ഇയാൻ ക്രെയ്ഗ്, കെൻ മക്കെ, റിച്ചി ബെനാഡ്, അലൻഡ് ഡേവിഡ്സൺ എന്നിവരുടെ ഈ നിരയെ ഒരിക്കലും മോശപ്പെട്ട കളിക്കാർ എന്നോ അനുഭവപരിചയമില്ലാത്ത ബാറ്റ്സ്മാരെന്നോ ആർക്കും വിളിക്കാൻ കഴിയില്ല. എങ്കിലും ആ 5 ടെസ്റ്റ് സീരിയസിൽ ആർക്കും തന്നെ ഒരു സെഞ്ച്വറി നേടാൻ സാധിച്ചില്ല.
1956 ൽ പഴയ കണക്കുകൾ മായിച്ചു ആ സീരിയസിൽ 442 റൻസുകൾ വിട്ടുകൊടുത്തു 42 വിക്കറ്റുകൾ നേടി, ഇതിൽ നാലാം ടെസ്റ്റിലെ വിഖ്യാദമായ 19 – 90 എന്ന പ്രകടനവും ഉൾപ്പെടുന്നു. ആ നേട്ടത്തെ വിവരിക്കുന്ന ഒരേയൊരു വാക്ക് “അവിശ്വസനീയം” എന്നാണ്. പാണന്മാർ പാടിനടക്കുന്ന കല്പനാസൃഷ്ടികൾ പോലെ.
ടെസ്റ്റ് ക്രിക്കറ്റിലെ ആ റെക്കോർഡ് നിരവധി പതിറ്റാണ്ടുകളായി നിലകൊള്ളുന്നു, ഇത് സ്ഥാപിതമായി ആറ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടുണ്ടെങ്കിലും ഇന്നും അത് നിലനിൽക്കുന്നു.
ആ സീസണിലെ ആദ്യ ടെസ്റ്റ് കളിക്കുന്നതിനു മുൻപ് തന്നെ ജിം ലേക്കർ, ഓസീസ് ബാറ്റ്സ്മാൻമാർക്കെതിരെ തന്റെ മാജിക് കാണിക്കാൻ തുടങ്ങിയിരുന്നു. വാസ്തവത്തിൽ സറെയ്ക്ക് വേണ്ടി കളിക്കുന്ന സമയത്തു പോലും ഒരിക്കൽ ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ത്രിദിന മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ജിം ലേക്കർ 10/88 എന്ന പ്രകടനം നടത്തിയിരുന്നു. #vimalT
ലേക്കർ, സറേ സഹപ്രവർത്തകനായ ഇടം കൈയ്യൻ സ്പിന്നർ ടോണി ലോക്കിന്റെ 49 റൺസിന് 7 വിക്കറ്റ് എന്ന പ്രകനത്തോട് ഒപ്പം രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയൻ കളിക്കാരെ 107 റൺസിന് പുറത്താക്കുകയും കഴിഞ്ഞ ദശകങ്ങളിൽ ഇത് സംഭവിച്ചിട്ടില്ലാത്ത 10 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 1878 ന് ശേഷം ഇംഗ്ലണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ഇന്നിംഗ്സിൽ ഒരു ബൗളറും പത്ത് വിക്കറ്റും നേടിയിട്ട് ഉണ്ടായിരുന്നില്ല. സറേയുടെ തന്നെ ഒരു പഴയകാല ബൗളറായ ബാരറ്റ് ആയിരുന്നു 1878 ഈ നേട്ടം കൈവരിച്ചത്.
ഓൾഡ് ട്രാഫോർഡിലെ പ്രകടനത്തിന് മുമ്പ് ലേക്കർ 113 റൺസ് വഴങ്ങി 11 വിക്കറ്റുകൾ (5 / 56 & 6 / 55) എന്ന പ്രകടനത്തോടെ ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഒരു മേൽക്കോയ്മ തീർത്തിരുന്നു. ജിം ലേക്ക്, ടോണി ലോക്ക് എന്നി സഖ്യം ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ടേണിംഗ് ബോളിനെതിരായ ബലഹീനത പൂർണ്ണമായും തുറന്നുകാട്ടിയിരുന്നു ആ സീരിയസിൽ.
ഓൾഡ് ട്രാഫോർഡിൽ ഒരു ടെസ്റ്റിൽ ജിം ലേക്കറിന്റെ 90 റൺസ് വിട്ടുകൊടുത്തു 19 വിക്കറ്റ് നേടിയ റെക്കോർഡ്, ഈ നൂറ്റാണ്ടിലെ നിരവധി പതിറ്റാണ്ടുകളായി തുടരുന്നു, ഇനിയും അത് തുടരും എന്ന വാദത്തിനു ചില ശക്തമായ കാരണങ്ങളുണ്ട്. #vimalT
ഒരു ടെസ്റ്റിലെ ഉയർന്ന വ്യക്തിഗത ബാറ്റിംഗ് പ്രകടനവും ബൗളിംഗ് പ്രകടനവും തമ്മിൽ സൂക്ഷ്‌മമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രണ്ടും പൂർണ്ണമായും അഭിനന്ദിക്കേണ്ടതാണ്. ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ റെക്കോർഡുചെയ്യുന്നതിൽ, ബ്രയാൻ ലാറയെ വെസ്റ്റ് ഇൻഡീസിന്റെ മറ്റ് ബാറ്റ്സ്മാൻമാരും സഹായിച്ചു. അവർ എത്രത്തോളം വിക്കറ്റ് കാത്ത് സൂഷിക്കുന്നോ അത്രത്തോളം അദ്ദേഹത്തിന് മുൻപോട്ട് പോകാമായിരുന്നു. എന്നാൽ, ജിം ലേക്കറിന്റെ കാര്യത്തിൽ ഒരു വ്യത്യാസമുണ്ട്, കാരണം ഏതെങ്കിലും ബൗളറുടെ കാര്യത്തിൽ,തുടർച്ചയായി രണ്ട് എൻഡിൽ നിന്നും ബൗൾ ചെയ്യാൻ നിയമങ്ങൾ അനുവദിക്കുന്നില്ല, കൂടാതെ കളിക്കുന്ന പതിനൊന്നിൽ കുറഞ്ഞത് നാല് പേരെങ്കിലും അംഗീകൃത ബൗളെർമാരാണ്, അതും വിക്കറ്റ് എടുക്കാൻ മത്സരിക്കുന്നവർ, അവർ കൈയടികളുടെ ആവേശത്തിൽ വിക്കറ്റ് നേടാൻ കഠിനമായി ശ്രമിക്കുന്നു.
ഗൗരവമായി പരിഗണിക്കേണ്ട മറ്റൊരു കാര്യമുണ്ട്, ഒരു സ്പിന്നറിനെപോലെ ഒരു ഫാസ്റ്റ് ബൗളറെയോ പേസ്മാനെയോ സാധാരണയായി ഒരു നീണ്ട സ്പെൽ എറിയാൻ വിളിക്കില്ല. അത് കൊണ്ട് തന്നെ ബാറ്റിംഗ് റെക്കോർഡ് കൂടുതൽ ദുർബലമാണ്, മാത്രമല്ല പലപ്പോഴും ഒരു ബൗളിംഗ് റെക്കോർഡ് തകർക്കുന്നതിനേക്കാൾ സാധ്യതയേറുന്നു.
സർ ലെൻ ഹട്ടൻ 1938 ൽ ഓവലിൽ 364 റൺസ് എന്ന റെക്കോർഡ് സ്ഥാപിച്ചു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ട ശേഷം മറ്റൊരു ക്രിക്കറ്റ് യോദ്ധാവ് സർ ഗാർഫീൽഡ് സോബേഴ്‌സ് കിംഗ്സ്റ്റൺ ജമൈക്കയിൽ പുറത്താകാതെ 365 റൺസ് നേടി . 36 വർഷത്തോളം ഒരു റെക്കോർഡായി നിലനിന്ന ആ സ്കോർ ആന്റിഗ്വയിലെ സെന്റ് ജോൺസിൽ 375 റൺസ് നേടി, ബ്രയാൻ ലാറ, തന്റെ രാജ്യക്കാരന്റെ ആ റെക്കോർഡ് സ്വന്തം പേരിൽ ചേർത്തു. അതിനുശേഷം സിംബാബ്‌വെയ്ക്കെതിരായി മാത്യു ഹെയ്ഡൻ 380 റൺസ് നേടി, എങ്കിലും അതികം താമസിക്കാതെ തന്റെ പഴയ റെക്കോർഡിൽ ഉൾപ്പെട്ടിരുന്ന അതെ ഗ്രൗണ്ടിലും അതെ എതിരാളികൾക്കു എതിരെ പുതിയ നാഴികക്കല്ല് സ്ഥാപിച്ചുകൊണ്ട് , ലാറ പുറത്താകാതെ 400 റൺസ് നേടി ലോക റെക്കോർഡ് സ്വന്തമാക്കി.
എന്നാൽ ജിം ലേക്കറുടെ 19/90 എന്ന ബൗളിംഗ് റെക്കോർഡ് 63 വർഷമായി റെക്കോർഡായി നിലനിൽക്കുന്നു. ഈ നൂറ്റാണ്ടിൽ ഇത് തകർക്കപ്പെടുമെന്നത് അസംഭവ്യമാണ്. അടുത്ത ഒരു ഡസൻ പതിറ്റാണ്ടുകൾ കഴിഞ്ഞാലും അസാധ്യമായി ബൗൾ ചെയ്യുന്ന ബൗളർമാർ ജനിക്കുമെന്നത്തിനു പോലും സാധ്യതയില്ല.
ഒരു ടെസ്റ്റിൽ എല്ലാ ബാറ്റ്സ്മാരെയും രണ്ടു പ്രാവിശ്യം കബളിപ്പിക്കാൻ കഴിവുള്ള ബൗളർ !!!
ഒരു ഇന്നിംഗിസിൽ അതിന് കഴിഞ്ഞ അനിൽ കുംബ്ലെയുടെ പാകിസ്താന് എതിരെയുള്ള 1999 ലെ പ്രകടനം വളരെ ശ്രദ്ധേയമായതാണ്. ക്രിക്കറ്റ് ചരിത്രത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 80 പരം പ്രാവിശ്യം ഒരു ബൗളർ എതിർ ടീമിലെ മുഴുവൻ ബാറ്റ്സ്മാരെ പുറത്താക്കിയപ്പോൾ ഇന്റർനാഷണൽ ക്രിക്കറ്റിൽ ജിം ലേക്കറെ കൂടാതെ അനിൽ കുംബ്ലെ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
ഞാൻ ഒരു ചോദ്യത്തോടെ അവസാനിപ്പിക്കുകയാണ്, ഈ നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ 90 റൺസ് വിട്ടുകൊടുത്ത് 19 വിക്കറ്റ് നേടിയ ജിം ലേക്കറിന്റെ റെക്കോർഡ് ആരെങ്കിലും മറികടക്കുമോ?
ഇത്തരം അത്ഭുതകര്‍മ്മങ്ങൾ ജീവിതത്തിലൊരിക്കൽ മാത്രം നടക്കുന്നു. ഇത് ശരിക്കും അസാധ്യമായ ഒരു നേട്ടമായി തോന്നുന്നു. ഓൾഡ് ട്രാഫോർഡിലെ ജിം ലേക്കരുടെ ഒരു മികച്ച ശ്രമാണ് ഈ കളിയിൽ അദ്ദേഹത്തെ വർഷങ്ങളോളം അനശ്വരനാക്കുന്നത്.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ