നരേന്ദ്ര ഹിർവാണി – അരങ്ങേറ്റ മത്സരത്തിൽ 16-136 എന്ന പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നവൻ
രണ്ട് ടെസ്റ്റ് റെക്കോർഡ് ഉള്ള ഈ ഇന്ത്യൻ കളിക്കാരനെ അറിയുന്നവർ വളരെ കുറവാണ്….
കളിയുടെ റെക്കോർഡ് പുസ്തകത്തിലെ ചരിത്രത്തിലും രേഖകളിലും പരാമർശിക്കപ്പെടുന്നവരിൽ ചിലരെ മറന്നുപോകുന്നത് വിരോധാഭാസകരമാണ്. ചില ശ്രദ്ധേയമായ പ്രകടനങ്ങൾ കൊണ്ട് അവർ അവരുടെ പേരുകൾ റെക്കോർഡ് പുസ്തകങ്ങളിൽ രേഖപെടുത്തുന്നു. എന്നാൽ ചിലപ്പോൾ, അതിന്റെ നിറം മാറുകയും ക്രിക്കറ്റിന് കാര്യക്ഷമമായ രീതിയിൽ നല്ല പ്രകടനങ്ങൾ നടത്തുന്ന പുതിയ മുഖങ്ങളുടെ തുടർച്ചയായ പോക്കുവരവുകളിലൂടെ പുതിയ ചരിത്രങ്ങൾ രചിക്കപെടുകയും ചെയ്യുന്നു.
“നരേന്ദ്ര ഹിർവാനി” – യഥാർത്ഥ ക്രിക്കറ്റ് ആരാധകർ മാത്രം ഓർമിക്കുന്ന ഒരു പേരാണ് അദ്ദേഹത്തിന്റേത്. എന്നാൽ, ക്രിക്കറ്റ് ഒരു മതത്തെപോലെ പെരുമാറുന്ന രാജ്യത്തു, നരേന്ദ്ര ഹിർവാനിയെ എത്രയാളുകൾ ഓർക്കുന്നുണ്ട്? 🙂
ഇത് ഞാൻ എഴുതാൻ പോകുന്നത് ഒരു വലിയ ലേഖനമോ നീണ്ട കഥയോ അല്ല. എന്നിരുന്നാലും ഒരു ചെറിയ കഥ.
ഇന്ത്യൻ മണ്ണിൽ അതിശയകരമായ പ്രകടനങ്ങൾ നടത്തിയ ഒരു നല്ല പ്രതിഭ. എന്നാൽ വളരെ വേഗത്തിൽ ഈ രംഗം വിട്ടു.
1972 ൽ ഓസ്ട്രേലിയൻ സ്വിസ് ബൗളർ ബോബ് മാസിക്ക് അരങ്ങേറ്റം കുറിച്ചു.ലോഡ്സിൽ ഇംഗ്ലീഷ് ബാറ്റിങ്ങ് ലൈനിനെ അദ്ദേഹം തകർത്തെറിഞ്ഞു. അതോടപ്പം ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗർ എന്ന ലോകറെക്കോർഡും – 16-137. അത് തകർക്കപെടാൻ 16 വർഷങ്ങൾ വേണ്ടി വന്നു. 1988 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 19 കാരനായ ഹിർവാനി ആദ്യമായി ഇന്ത്യൻ ജേഴ്സിയിൽ അണിഞ്ഞപ്പോൾ ആയിരുന്നു അത് തകർക്കപ്പെട്ടത്. 16 – 136 (രണ്ട് ഇന്നിങ്സിലും 8 വിക്കറ്റ് വീതം) എന്ന നേട്ടത്തോടെ നരേന്ദ്ര ഹിർവാനി പിന്നീട് അങ്ങോട്ട് ആ റെക്കോർഡിന് അവകാശിയായി.
വിവ് റിച്ചാർഡ്സ് ആയിരുന്നു ഹിർവാനിയുടെ ആ കളിയിലെ പ്രധാന ഇര. കളിക്ക് ഒരു രാത്രി മുൻപ് ഹിർമാനി അദ്ദേഹത്തെ ബൗൾഡ് ആക്കുമെന്നു ഉറപ്പ് നൽകുകയും, അടുത്ത ദിവസം അത് നടത്തി കാണിക്കുകയും ചെയ്യുന്നതിലൂടെ ഒരു സിംഗിൾ ഓവറിൽ ഹിർവാനിക്ക് ഒരു ഹീറോ പരിവേഷം ലഭിക്കുകയും അദ്ദേഹം റെക്കോർഡ് ബുക്കുകളിൽ ഇടം നേടുകയും ചെയ്തു.
“ആ ബൗളർ, സ്പിന്നിന് അനുകൂലമായ നിർമിച്ച ഒരു പിച്ചിൻറെ സഹായത്തോടെ നേടിയ നേട്ടം ” ഒരു വിസ്ഡൻ ലേഖകൻ എഴുതി. ശരി, നമുക്ക് അതു അതിന്റെതായ രീതിയിൽ എടുക്കാം.
ഹിർവാനിയുടെ പ്രതികരണം എന്തായിരുന്നു?
ഏതാനും മാസങ്ങൾക്ക് ശേഷം ശ്രീലങ്കയും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ അദ്ദേഹം മാൻ ഓഫ് ദ ടൂർണമെന്റ് നേടി.മാത്രമല്ല, ന്യൂസിലാൻഡിനെതിരെയുള്ള അടുത്ത മൂന്ന് ടെസ്റ്റുകളിൽ 20 വിക്കറ്റുകൾ നേടുകയും ചെയ്തു. അങ്ങനെ കാര്യങ്ങൾ നന്നായി മുൻപോട്ടു പോയിക്കൊണ്ടിരുന്നു. ആദ്യ 4 ടെസ്റ്റുകളിൽ നിന്ന് 36 വിക്കറ്റുകൾ. തികച്ചും മികച്ച ഒരു പ്രകടനമായിരുന്നു. ഒന്ന് ആലോചിക്കുകയാണെങ്കിൽ അതും ഒരു റെക്കോർഡ് ആയിരുന്നു.
1990 ആഗസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിലേക്കു പോയി. ആ സീരിയസിൽ 1 – 0 ക്കു ലീഡ് ചെയ്തു നിൽക്കുന്നത് കാരണം അവസാനത്തെ മൽസരം സമനില ആക്കാനായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ശ്രമം . ആക്ടിങ് ക്യാപ്റ്റൻ ആയിരുന്ന രവി ശാസ്ത്രി, ഹിർവാനിക്ക് ബൗൾ കൊടുക്കുന്നു ….”നമ്മുക്ക് ഒരു വിക്കറ്റ് ആവശ്യമാണ്”, ഹിർവാനിയെ നിര്‍ബന്ധിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനു ഒടുവിൽ സർ ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ് റൺസ് എന്ന റെക്കോർഡ് തകർത്തു നിന്നിരുന്ന ഗ്രാം ഗൂച്ചിനെ വീഴ്ത്തി. എന്നാലും ഇംഗ്ലഡിന്റെ പ്രതീക്ഷക്ക് അനുകൂലമായി മത്സരം സമനിലയിൽ തന്നെ അവസാനിച്ചു.
ആത്യന്തികമായി ആ മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടത്, ഇംഗ്ലണ്ട് ആ പരമ്പര ജയിച്ചതോ, ഗ്രാം ഗൂച്, ഡോൺ ബ്രാഡ്മാനെ മറികടന്നോതോ ആയിരുന്നില്ല. നരേന്ദ്ര ഹിർവാനിയുടെ തകർപ്പൻ പ്രകടനമായിരുന്നു. ഒരു ഇടവേളകളില്ലാതെ (സെഷൻ ബ്രേക്കുകൾ മാത്രം) ഉള്ള 59 ഓവർ സ്പെൽ .ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെൽ ആയി ഇപ്പോഴും നിലനിൽക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, അതോടെ വിദേശ മണ്ണിൽ അദ്ദേഹത്തിന്റെ മതിപ്പ് വളരെ കുറഞ്ഞു. വിദേശത്തു പിന്നീട് ഒരിക്കലും അദ്ദേഹത്തിന്റെ ഫോം ആ പൂർണതയിൽ എത്തിയില്ല. സ്പിൻ മാജിക്കിന് മങ്ങൽ വന്നു തുടങ്ങി. തുടർന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായ അനിൽ കുംബ്ലെയുടെ വരവോടെ തിരിച്ചുവരവ് ഒരു വലിയ പ്രതിസന്ധിയായി ഹിർവാനിക്ക് മുൻപിൽ നിന്നു…
ഹിർവാനിയുടെ കരിയർ, ഒരിക്കലും ചാരത്തിൽ നിന്നും ഉയർത്തു എഴുന്നേക്കാൻ കഴിയാതെ പോയ ഒരു പക്ഷിയുടേത് പോലെയായിരുന്നു. എന്നിരുന്നാലും ഇപ്പോഴും അദ്ദേഹത്തിന്റെ പേരുകൾ രേഖകളിൽ നിലനിൽക്കുന്നു. നമുക്ക് ആ രേഖകൾ ഇടക്കെങ്കിലും ഓർമ്മിക്കാം.!
വലിയ വലിയ ബൗളറുമാരെ പറ്റി സംസാരിക്കുമ്പോൾ നമ്മൾ ഒരിക്കലും അദ്ദേഹത്തെ പറ്റി പറയാറില്ല. എങ്കിലും ഹിർവാണിയെ പറ്റി ഓർത്തെടുക്കുമ്പോൾ, ആ 59 ഓവറുകളിലൂടെ ഇന്ത്യക്ക് ഒരു തിരിച്ചു വരവിനായി നിരന്തരം ശ്രമിച്ച, ആ പ്രസരിപ്പും അതോടപ്പം അചഞ്ചലമായി തുടരുന്ന റെക്കോർഡും ആയിരിക്കും ആദ്യം ഓർമയിൽ തെളിയുന്നത്.
(59 ഓവർ -18 മേഡിൻ – 137 റൺസ് – 1 വിക്കറ്റ്)
എഴുതിയത് വിമൽ താഴെത്തുവിട്ടിൽ