വന്യമായ ദൃഷ്ടിയോടെ വരുന്ന സഹൃദയന്‍..
മോനെ നീ എടുത്ത തീരുമാനം തെറ്റാണ്, നിനക്ക് ആറടി ഉയരം മാത്രമേയുള്ളു..
നീ ഈ കളി ഉപജീവന മാർഗ്ഗമായി എടുക്കുന്നു എങ്കിൽ ബാറ്റിംഗ് തിരഞ്ഞെടുക്കൂ… സ്പിൻ എറിയാൻ അറിയാമോ ? അല്ലെങ്കിൽ വിക്കറ്റ് കീപ്പർ ആകുന്നോ ?
അല്ലാതെ …. അതോ ….. ഇതിൽ തന്നെ തുടരാൻ ഉറപ്പിച്ചോ ?? …
ടാറ്റൂകൾ, ശപഥം, പൈശാചിക കണ്ണുകൾ, ടെസ്റ്റ് വിക്കറ്റുകളുടെ കൂമ്പാരം, ദക്ഷിണാഫ്രിക്കയുടെ ആക്രമണത്തിന്റെ കുന്തമുന എന്ന അറിയപ്പെടുന്ന ഡേൽ സ്റ്റെയ്ൻ ആകുന്നതിന് മുൻപേ ഒരു ക്ലാസ് പാല് മേടിച്ചു കുടിക്കാൻ കഴിവില്ലാത്ത മെലിഞ്ഞ ആ പയ്യൻ താൻ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നിരുന്നു.
ലോകോത്തര ഫാസ്റ്റ് ബൗളറാകാനുള്ള പ്രതിബന്ധങ്ങളെ ധിക്കരിച്ചു അദ്ദേഹം സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. ഇതേ ചുറ്റുപാടിൽ നിന്നും ഉയരത്തിൽ എത്തിയവരുടെ എണ്ണം നോക്കുമ്പോഴാണ് ഡേൽ സ്റ്റെയ്ൻ എന്ന ആളെ ശരിക്കും മനസിലാകുകയുള്ളു. വിദൂര വടക്കൻ ദക്ഷിണാഫ്രിക്കയിലെ ചെറിയ ഖനനനഗരമായ ഫലാബോർവയിൽ നിന്നുള്ളയാളാണ് സ്റ്റെയ്ൻ, അദ്ദേഹത്തിന്റെ പ്രതേക കഴിവുകൾ ആ പട്ടണത്തിലെ ഏറ്റവും പ്രശസ്തനയാ ഒരാളാക്കി അദ്ദേഹത്തെ മാറ്റി.
വർഷങ്ങളായി, അദ്ദേഹം ഇപ്പോഴും മോഷ്ടിക്കാറുണ്ട്, അത് പാല് അല്ല, മറിച്ചു സ്വദേശിയും വിദേശികളുമായാ ദശലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങൾ, അദ്ദേഹത്തിന്റെ കണ്ണിൽ നോക്കാൻ ധൈര്യപ്പെടുന്ന ഏതൊരു എതിരാളികളുടെ മനസ്സുകൾ, അദ്ദേഹത്തെ പോലെ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സ്വപ്നങ്ങൾ കാണുന്ന തൊട്ടടുത്ത തലമുറകളായ മെലിഞ്ഞ കുട്ടികളുടെ മനസ്സുകൾ.
ക്രിക്കറ്റുമായി ബദ്ധമില്ലാത്തവർക്ക് പോലും ശ്രദ്ധാര്‍ഹമാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശം , ബോളുമായി ഓടിവരാനുള്ള ആ നിൽപ്പും, ബോളു പിടിക്കുന്ന രീതിയും പ്രതിഫലത്തിനായി ദാഹിക്കുന്ന കണ്ണുകളും പ്രത്യക്ഷത്തിൽ ബലം പിടിക്കുബോൾ തെളിയുന്ന ഞരമ്പുകളും.
തുടക്കത്തിൽ തന്നെ കഠിനമായി ഓടി വന്നു, പരുന്ത്, കോഴികുഞ്ഞിനെ റാഞ്ചുന്ന പോലെ പോപ്പിങ് ക്രീസിലേക്ക് എത്തി സൂര്യഗ്രഹണം പൂർത്തിയായതിനു ശേഷം ഉള്ള ഭൂമിയിലേക്കുള്ള ആദ്യ പ്രകാശകിരണത്തിന്റെ വേഗത്തിൽ ബോൾ എറിയുന്ന ഡേൽ സ്റ്റെയ്ൻ ഏതൊരു മികച്ച ബാറ്റസ്സ്മാനെയും ആശയകുഴപ്പത്തിലാക്കിയിരുന്നു.
അദ്ദേഹം, അദ്ദേഹത്തിന്റെ പ്രകടങ്ങളുടെ മൂര്‍ധന്യത്തിൽ നിൽക്കുമ്പോൾ ബാറ്റ്സ്മാൻമാരെ കുഴപ്പിച്ചപ്പോലെ മറ്റൊരു ആധുനിക ഫാസ്റ്റ് ബൗളറുമാരും ചെയ്തിട്ടുണ്ടാവില്ല.
സ്റ്റെയ്ൻ എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്ജ്യനായ ഒരു ബൗളറായിരുന്നു, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മികച്ച പ്രകടങ്ങൾ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഫാസ്റ്റ് ബൗളിങ്ങിന് അനുകൂലമായ പിച്ചുകളിൽ മാത്രം ഒതുങ്ങിയില്ല എന്ന് മാത്രമല്ല ഉപ ഭൂഖണ്ഡത്തിലും അദ്ദേഹത്തിന്റെ ബോളുകൾ ഫലപ്രദമായിരുന്നു. റിവേഴ്‌സ് സ്വിംഗിലൂടെ ബാറ്റ്സ്മാൻമാരെ ബുദ്ധിമുട്ടിച്ച അദ്ദേഹം ഇന്ത്യയിൽ പ്രത്യേകിച്ചും വിനാശകാരിയായിരുന്നു.
2010 ലെ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ ടൂറിൽ ആദ്യ ടെസ്റ്റിൽ നാഗ്പൂരിൽ വെച്ചു നടക്കുകയിരുന്നു, സ്റ്റമ്പ് തെറിക്കുന്ന ശബ്ദത്തോടെ മുരളി വിജയ് തന്റെ ആയുധം കക്ഷത്തിലാക്കി പവിലിയനിലേക്ക്, അടുത്തതായി സ്റ്റെയ്ൻ വിരട്ടിയത് മഹാനായ സച്ചിൻ ടെണ്ടുൽക്കറെയാണ്, ലേറ്റായി ഔട്ട് സ്വിങ് ചെയ്ത ബോളിൽ സച്ചിനെ കീപ്പറിന്റെ കൈകളിൽ എത്തിച്ചു. വിനാശകരമായ രീതിയിൽ ബൗൾ ചെയ്ത സ്റ്റെയ്ൻ മടങ്ങിയത് അവസാന 5 വിക്കറ്റുകൾ കൂടി വീഴ്‌ത്തിയത് ശേഷമായിരുന്നു, ഒടുവിൽ 7/51 എന്ന കണക്കുകളുമായി അദ്ദേഹം അവസാനിപ്പിച്ചപ്പോൾ, അത് ഉപ ഭൂഖണ്ഡത്തിലെ ഒരു ഫാസ്റ്റ് ബൗളറുടെ മികച്ച പ്രകടങ്ങളിൽ ഒന്നായി മാറി.
അതുപോലെ മറ്റൊരു മികച്ച പ്രകടനമായിരുന്നു 2013 ൽ സ്വന്തം നാട്ടിൽ ജോഹന്നാസ്ബർഗിൽ വെച്ച് പാക്കിസ്ഥാനി ബാറ്റ്സ്മാൻമാർ സ്റ്റെയിനിന്റെ അത്ഭുതകരമായ ഔട്ട് സ്വിംഗിന് ഉത്തരമില്ലത്തെ മടങ്ങിയത്, 49 റൺസിന് പാക്കിസ്ഥാൻ പുറത്തായപ്പോൾ 6 വിക്കറ്റുകളും വീഴ്‌ത്തിയത് സ്റ്റെയ്ൻ, അതും വെറും 8 റൺസ് വഴങ്ങി.
എന്നാൽ 30 വയസ്സ് തികഞ്ഞതിന് ശേഷം സ്റ്റെയിനിന്റെ പരിക്ക് രഹിത കാലഘട്ടം അവസാനിച്ചു, 2013 ജൂണിൽ ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹത്തിന് നടുവി ന്റെ പരുക്ക്, 2014 ന്റെ തുടക്കത്തിൽ വാരിയെല്ല്ന്റെ ഒടിവ് അങ്ങനെ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു. ഒരു വർഷത്തിൽ മൂന്ന് പ്രവിശ്യത്തോളം പിന്‍തുടഞരമ്പിൽ കഷ്‌ടതകൾ അനുഭവിക്കേണ്ടിവന്നു. എങ്കിലും സൗത്ത് ആഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളറെന്ന റെക്കോർഡ് പൊള്ളോക്കിൽ നിന്നും കാരസ്ഥമാക്കി.
ഡെയ്ൽ സ്റ്റെയ്ൻ, ടാറ്റൂ, ശപഥം, കണ്ണുകൾ, വിക്കറ്റുകൾ എന്നിവയിലേക്ക് അദ്ദേഹം രൂപാന്തരം പ്രാപിച്ചു എങ്കിലും, അവൻ ചെയ്യുന്ന തലത്തിനു ആവിശ്യമായ ശാരീരിക ക്ഷമത അവകാശപ്പെടാൻ ചെറുപ്പകാലത്ത് ഇല്ലാഞ്ഞിട്ടും ഒരു ഫാസ്റ്റ് ബൗളെർക്ക് അനുയോജ്ജ്യ അല്ലാതെ യിരുന്നിട്ട് കൂടി ഈ ദീർഘ കാലം വളരെ വ്യക്തമായി അത് നിർവഹിച്ച അദ്ദേഹം നമ്മെ കൂടുതൽ ആശ്ചര്യപ്പെടുത്തുന്നു.
11 വർഷത്തെ ഔദ്യോഗിക ജീവിതം ശാസ്ത്രതോടുള്ള ഒരു വെല്ലുവിളി ആയിരുന്നു, അതിൽ ആദ്യ 7 വർഷത്തോളം കാലത്തിൽ 81 ടെസ്റ്റുകൾ സ്റ്റെയ്ൻ കളിച്ചു. 2015 മുതലുള്ള സമയത്താണ് ഒരു ഡസൻ ടെസ്റ്റുകളിലേക്ക് ചുരുങ്ങിയത്.
ശരീരത്തിലെ വിഷമതകൾ ഉയർത്തിയ വെല്ലുവിളികൾക്ക് എതിരെ പോരാടിയ സ്റ്റെയ്ൻ, അവസാനം തന്റെ പ്രകടങ്ങളെ വെള്ള ബോളിലേക്കു മാത്രമായി ചുരുക്കി, ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ