ഭാഗ്യ നിർഭാഗ്യങ്ങൾക്കു ഭ്രാന്ത് പിടിച്ചപ്പോൾ……
എന്റെ അഭിപ്രായത്തിൽ ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഫൈനൽ മത്സരമാണ് ഇന്നലെ ലോർഡ്സിൽ നടന്നത്.
കളിയുടെ വിശകലനത്തിലേക്കു പോകും മുൻപ് ഇങ്ങനെ ഒരു തോൽവി ഏറ്റ് വാങ്ങിയിട്ടും സമചിത്തയോടെ പിടിച്ചു നിന്നതിനു കിവികൾക്കു പ്രതേക അഭിനന്ദനങ്ങൾ.
ഇതു നമുക്കാണ് സംഭവിച്ചിരുന്നതെങ്കിൽ
എത്ര പേർ കാർഡിയാക് അറസ്റ്റ് സംഭവിച്ചു മരിക്കുമെന്ന് പറയാൻ പറ്റില്ല. കളി കണ്ടു ഭ്രാന്ത് ആയവരുടെ കണക്കു വേറെ എടുക്കേണ്ടി വരും. ചെറിയ ടെൻഷൻ വരുമ്പോഴേക്കും ‘വൈലൻഡ്’ആവുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കാര്യം ആലോചിക്കാൻ വയ്യ.
ഇനി ഫൈനലിലേക്ക് വന്നാൽ ഈ ടൂർണമെന്റ്ലെ ഏറ്റവും മികച്ച ടീം തന്നെയാണ് വിജയിച്ചിരിക്കുന്നതു.
ഇംഗ്ലീഷ് ടീമിലെ എല്ലാവരും സ്റ്റാർസ് ആയിരുന്നു എന്നാൽ ടീമിൽ സൂപ്പർ താരങ്ങലും സ്വന്തം സ്കോർ നോക്കി കളിക്കുന്നവരും ഉണ്ടായിരുന്നില്ല.
അത് കൊണ്ടു തന്നെ ഒരു കളിക്കാരന് മുകളിലും അമിത സമ്മർദ്ദം ഉണ്ടായിരുന്നില്ല.
ഏകദിന ബാറ്റിംഗ് ശൈലിയിൽ ബാറ്റ് ചെയുന്ന നല്ല ഒന്നാന്തരം ബാറ്റ് സ്മാന്മാരുടെ ഒരു പട തന്നെ ടീമിൽ ഉണ്ടായിരുന്നു.
അതിൽ തന്നെ ഓപ്പണർ ജെയ്സൺ റോയും ജോണി ബൈയർസ്റ്റോ എന്നിവർ ഉടനീളം മികച്ച ഫോമിലായിരുന്നു. ടൂണമെന്റിലെ മികച്ച ബാറ്റിങ് ബൗളിംഗ് നിരകൾ ഇംഗ്ലീഷ് ടീമിനു സ്വന്തമായിരുന്നു
ഇതു കൂടാതെ ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ് തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ മാർ കൂടിയായപ്പോൾ
ഇംഗ്ലണ്ട് ഒന്നാന്തരം ടീം ആയി.
കൂടാതെ ഇന്നലെ ഭാഗ്യവും ഇംഗ്ലണ്ടിന്റെ കൂടെയുണ്ടായിരുന്നു. ഒരു തരത്തിൽ അതും പറയാൻ പറ്റില്ല. ലോകകപ്പ് വിജയിക്കുമെന്ന് ഉറപ്പായ സമയത്ത് റിവേഴ്സ് സ്വീപ് കളിച്
ടീമിനെ പരാജയത്തിലേക്ക് തള്ളി വിട്ട മൈക്ക് ഗാട്ടിങ്ങും അവസാന ഓവറിൽ ബ്രതവൈറ്റിന്റെ താണ്ഡവത്തിൽ തകർന്നു പോയ ഈ സെയിം ബെൻ സ്റ്റോക്സ് –
എല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ നിർഭാഗ്യ
കണക്കുകളായിരുന്നു. ഭാഗ്യ നിർഭാഗ്യങ്ങൾ എന്നും ഒരുത്തിലും സ്ഥിര താമസക്കാരല്ല.
യഥാർത്ഥത്തിൽ ഫൈനൽ കളിക്കുന്ന സമ്മർദം രണ്ടു ടീമിലെയും ബാറ്റ്സ്മാന് മാരെ ശെരിക്കും ബാധിച്ചിരുന്നു. എഴു റൺസ് എടുക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് 30 പന്തു എടുത്തത് ഇതിന്റെ ഉദാഹരണമാണ്.
ന്യൂ സീലണ്ടിലേക്കു വന്നാൽ അവരുടെ എക്കാലത്തെയും മികച്ച ഓപ്പണർ ആയിരുന്ന മാർട്ടിൻ ഗപ്റ്റിൽ ഈ ലോക കപ്പിൽ പൂർണമായി ഔട്ട് ഓഫ് ഫോം ആയിരുന്നു. പിന്നീട്, തുടക്കത്തിലുള്ള വില്യംസൺന്റെയും റോസ് ടൈയ്ലറിന്റെയും
മെല്ലെ പ്പോക്കു ടീമിനെ മൊത്തത്തിൽ ബാധിച്ചു. മാത്രമല്ല നിലവാരത്തിന്റെ കാര്യത്തിൽ നിഷാമും ഗ്രാൻഡ് ഹോമും
സ്റ്റോക്സിന് വളരെ പിന്നിലായിരുന്നു.
പക്ഷെ ഈ പറഞ്ഞ കുറവുകൾ ഒന്നാന്തരം ഫാസ്റ് ബൗളിങ്ങിൽ കൂടിയും ഉജ്ജ്വല ഫീൽഡിങ്ങിൽ കൂടിയും കിവികൾ നികത്തിയപ്പോൾ വിജയം അവസാനം വരെ
ചാഞ്ചാടി കളിച്ചു. ഒന്നാന്തരം ഫാസ്റ്റ് ബൗളേഴ്സ് ആയ ഫെർഗുസനും ഹെൻറിയും
ബൗൾ ട്ടുമായി ചേരുന്നതോടെ കിവികൾ
ലോകത്തിലെ തന്നെ ഏറ്റവും മികച്ചൊരു ബൌളിംഗ് depaartമെന്റ് ആവുകയാണ്.
അവസാനമായി ഇന്നലത്തെ ഐതിഹാസിക
മത്സത്തിലെ ‘അൺ സങ് ഹീറോ’ കിവികളുടെ ജന്റിൽ മീഡിയം പേസർ
കോളിൻ ഡി ഗ്രന്ടഹോം ആണ്.
അസാധാരണമായ അച്ചടക്കത്തോടെ
മികച്ച സ്വിങ് കണ്ടെത്തിയാണ് ഈ ഓൾ റൗണ്ടർ ബൗൾ ചെയ്തതു. മാച്ചു ഇത്ര ആവേശകരമാവാൻ ഒരു പ്രധാന കാരണം
ഇംഗ്ലീഷുകാരെ വലിഞ്ഞു മുറുക്കിയ ഗ്രാൻഡ് ഹോമിന്റെ ബൌളിംഗ് ആയിരുന്നു.
പിന്നെ ഏതു മത്സരത്തിലും ഒരു ടീം തോറ്റെ മതിയാകു.