Cricket cricket worldcup Editorial Epic matches and incidents legends

1999 – മനം കവർന്ന സൗത്ത് ആഫ്രിക്കയും കിരീടം ചൂടിയ ഓസ്‌ട്രേലിയയും

May 28, 2019

author:

1999 – മനം കവർന്ന സൗത്ത് ആഫ്രിക്കയും കിരീടം ചൂടിയ ഓസ്‌ട്രേലിയയും

ഇംഗ്ലണ്ടും സ്കോട്ട്ലണ്ടും അതിഥേയരായ ഈ ടൂർണമെന്റിൽ 12 ടീമുകൾ മത്സരരംഗത്തുണ്ടായിരുന്നു.അത് കൂടാതെ അയർലണ്ടിനും ഹോളണ്ടിനും പ്രാതിനിധ്യം. അങ്ങനെ നാലുപേർ ചേർന്ന് നടത്തിയ ആദ്യ ലോകകപ്പായിരുന്നു അരങ്ങേറിയത്. വെയ്ൽസ് ഉൾപ്പെടെ അഞ്ചുപേർ എന്നും പറയാം. ആദ്യ റൗണ്ടിലെ 30 മത്സരങ്ങൾക്ക് ശേഷം സൂപ്പർ സിക്സ് എന്ന മറ്റൊരു പുതുമയും കൊണ്ട് ലോകകപ്പ് ഏറെ ആകർഷകമായി. സൂപ്പർ സിക്സിൽ ആകെ 9 മത്സരങ്ങൾ ,തുടർന്ന് സെമിയും ഫൈനലും. ബംഗ്ലാദേശും സ്കോട്ട്ലണ്ടും ലോകകപ്പ് ചരിത്രത്തിൽ പുത്തൻ കുപ്പായമണിഞ്ഞ വർഷവുമിതായിരുന്നു…. ഇനി നമുക്ക് മത്സരത്തിലേക്ക് കടക്കാം…..!

നിലവിലെ ചാംമ്പ്യൻമാരായ ശ്രീലങ്കയും അതിഥേയരായ ഇംഗ്ലണ്ടും തമ്മിൽ ലോഡ്സിൽ ഏറ്റുമുട്ടുന്നു. ദാരുണമായ തുടക്കം. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ലങ്കൻ നിരയെ ഒരു ദയയുമില്ലാതെ, അലൻ മുലായിയുടെ (4/37) നേത്യത്വത്തിൽ ഇംഗ്ലണ്ട് 204 റൺസിൽ പിടിച്ചുകെട്ടി. റൊമേഷ് കലുവിതരണയുടെ പ്രകടനം (57) മാത്രമേ ലങ്കയ്ക്ക് അൽപ്പം ആശ്വസിക്കാനായത്. മറുപടി ബാറ്റിങ്ങിൽ അലക്സ് സ്റ്റുവർട്ടിന്റെ (88) മികച്ച പ്രകടനത്തിൽ ഇംഗ്ലണ്ട് 8 വിക്കറ്റിന്റെ വിജയമാഘോഷിച്ചു. പ്രാരംഭ മത്സരത്തിൽ സെഞ്ചുറിയില്ലാതെ അങ്ങനെ മത്സരം ആരംഭിക്കുന്നു………..
✨✨✨✨✨✨✨✨✨✨
തുടക്കത്തിൽ തന്നെ രണ്ട് അട്ടിമറികൾ. ചെംസ് ഫോർഡിൽ സൗത്താഫ്രിക്കയ്ക്കെതിരെ സിംബാവേയ്ക്ക് അപ്രതീക്ഷിത ജയം, അതിന്റെ ചൂടാറും മുമ്പേ ബംഗ്ലാദേശ് ബൗളർമാരുടെ ചൂടിൽ പാക്കിസ്ഥാൻ ബാറ്റിംഗും കരിഞ്ഞു പോയി.
സിംബാബ്വേ ഉയർത്തിയ 234 നെതിരെ സൗത്താഫ്രിക്ക ഒരു ഘട്ടത്തിൽ 6/40 എന്ന ദയനീയ നിലയിലായിരുന്നു. പിന്നീട് ഷോൺ പൊള്ളോക്കും ലാൻസ് ക്ലൂസ്നറും ചേർന്ന് സ്കോർ 185 എന്ന നിലയിലേക്ക് ഉയർത്തിയെങ്കിലും തോൽവിയിൽ നിന്ന് രക്ഷപ്പെടാനായില്ല.
നോർതാംപ്ടണിലും സ്ഥിതി സമാനമായിരുന്നു. ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്ത് നേടിയ 223 റണ്ണുകൾക്ക് മറുപടിയായി പാക്കിസ്ഥാൻ മുൻനിരക്കാരിൽ ഒരാൾ പോലും രണ്ടക്കത്തിലേയ്ക്ക് കടന്നില്ല. 42 റൺസ് ആയപ്പോഴേയ്ക്കും ഇൻസമാമും സലിംമാലിക്കും സയിദ്അൻവറും ഉൾപ്പെടെ അഞ്ചുപേർ പുറത്ത്.62 റൺസ് ജയവുമായി ബംഗ്ലാദേശ്, വരാനിരിക്കുന്ന തങ്ങളുടേതായ കാലത്തിന് തുടക്കമിട്ടു എന്നും പറയാം.!
ഇനി നമുക്ക് ടീം ഇന്ത്യയിലൂടെ കുറച്ച് നോക്കാം…..
96-ലെ സെമിയിലെ മനംനൊന്ത മത്സരത്തിന്റെ എല്ലാ ക്ഷീണവും മറക്കാനായ് കച്ചമുറുക്കിയെത്തിയ ഒരു ടീം… അങ്ങനെ തന്നെ തോന്നുന്ന ടീം ലൈനപ്പ്. ഹോവിൽ സൗത്താഫ്രിക്കയ്ക്കെതിരേ ആദ്യത്തെ അങ്കം. ഭേദപ്പെട്ട തുടക്കമാണെങ്കിലും പരാജയം ഒഴിവാക്കാനായില്ല. സെഞ്ചുറികളേക്കാൾ അവ നഷ്ട്ടപ്പെടുന്നതിനായിരുന്നു ആദ്യ മത്സരങ്ങളിൽ വാർത്താപ്രാധാന്യം. ഹോവിൽ സൗരവ്ഗാംഗുലി 97 റൺസിന് പുറത്തായി. ദ്രാവിഡിന്റെ അർദ്ധ സെഞ്ചുറിയും ചേർന്ന് ഇന്ത്യൻ സ്കോർ 250 കടന്നു. മത്സരം ഏറെക്കുറെ ഇന്ത്യൻ ബൗളർമാരുടെ നിയന്ത്രണത്തിലേക്ക് നീങ്ങി.22 റൺസിനിടെ രണ്ട് ഓപ്പണർമാരേയും ശ്രീനാഥ് മടക്കിയയച്ചു.മികച്ച പ്രകടനവുമായി കാലിസ് ഒരു ഭീഷണിയുയർത്തിയെങ്കിലും 96 റൺസിൽ റണ്ണൗട്ടിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെ കാലിടറിയ നിമിഷത്തിൽ മത്സരം ഇന്ത്യയുടെ വരുതിയിലായെന്ന് തോന്നി.ആ തോന്നൽ ജോണ്ടി റോഡ്സും ക്ലൂസ്നറും ചേർന്ന് തിരുത്തി. ആദ്യ മത്സരത്തിൽ നാലു വിക്കറ്റിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങുബോൾ കളിയിലെ കേമനായി കല്ലീസ് ഒരുവശത്ത് നിൽക്കുന്ന കാഴ്ച ആരും മറന്നു കാണില്ല.!
പരാജയം അവിടം കൊണ്ട് തീർന്നില്ല, പിതാവിന്റെ മരണാനന്തരച്ചടങ്ങുകൾക്കായി നാട്ടിലേയ്ക്ക് മടങ്ങിയ സച്ചിൻ ഇല്ലാതെ ലിസ്റ്ററിൽ സിംബാബ്വേയ്ക്കെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്നു. സച്ചിന്റെ പകരക്കാരനായ സദഗോപൻ രമേഷ് 55 റണ്ണുകൾ എടുത്തു ടോപ്പ് സ്കോററായി. സിംബാബ്വേയുടെ വക 39 എക്സ്ട്രാ റണ്ണുകളും കിട്ടി.റോബിൻ സിംഗ് ന്റെ 35 റണ്ണുകളും ഇതിനോടൊപ്പം ചേർത്തിട്ടും മൂന്ന് റൺസിന്റെ പരാജയം ഇന്ത്യയെ വീണ്ടും വേദനിപ്പിച്ചു.. ആൻഡി ഫ്ളവറിന്റെ 68* മിന്നുന്ന ബാറ്റിങ്ങിൽ അവർ 252 റൺസ് എടുത്തപ്പോൾ ഒലോംഗയുടെ ബോളിംഗ് 3/22 ഇന്ത്യയെ തകർത്തെന്നും പറയാം.
സച്ചിൻ ടെണ്ടുൽക്കർ തിരിച്ചെത്തുന്നു.. ഇന്ത്യയുടെ ജയങ്ങളും. ബ്രിസ്റ്റളിൽ കെനിയയ്ക്കെതിരെ ആധികാരിക ജയം. സെഞ്ചുറിയടിച്ച് (140, MOM) ആകാശത്തേയ്ക്ക് നോക്കി കണ്ണീർപൊഴിച്ച ടെൻണ്ടുൽക്കറെ അത്ര പെട്ടെന്നൊന്നും മറക്കാനാ വില്ല.! ടോൺടാണിൽ ടൺ കണക്കിനാണ് റൺപിറന്നത്. 318 റണ്ണുകളുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ആര് ആരെ കടത്തിവെട്ടി എന്ന് ഇന്നും പിടികിട്ടുന്നില്ല. ദ്രാവിഡിന്റെ 145 ഉം ഗാംഗുലിയുടെ 183 ഉം ഒരു പോലെ മഹത്തരം. അവിസ്മരണീയം.ചാമിന്ദ വാസിനെയും മുരളീധരനെയുമൊക്കെ ലോങ്ങ്ഓണിലേയ്ക്ക് അടിച്ചു പറത്തിയ സൗരവ് (MOM) കൂടുതൽ നന്നായി എന്നു വാദിക്കാം. റോബിൻ സിംഗ് ന്റെ 5/31 ബൗളിംഗ് പ്രകടനവും മികവ് പുലർത്തി. 94 റണ്ണിന്റെ ആധികാരിക ജയം ആഘോഷിച്ച ഉന്മാദ ദിനങ്ങൾ കഴിയും മുമ്പേ ബർമ്മിങ്ങ്ഹാമിൽ ഇംഗ്ലണ്ടിനെതിരെ 63 റൺസ് വിജയവുമായി ടീം ഇന്ത്യ സൂപ്പർ സിക്സിലേക്ക് കടക്കുന്നു.. (ഇംഗ്ലണ്ടിനെതിരെ ബോളെടുത്ത് [3/27] കളിയിലെ കേമനായ ഗാംഗുലിയെ പ്രത്യേകം പറയണ്ട കാര്യമില്ല)
ഓവലിൽ ഓസീസിനോട് ഒരിക്കൽക്കൂടി അടിയറവ് പറഞ്ഞു കൊണ്ട് തുടങ്ങി.282/6 എന്ന ഓസീസ് സ്കോർ മറികടക്കാൻ അജയ് ജഡേജ ഒറ്റയ്ക്ക് 100 * പൊരുതിയെങ്കിലും ടീം ഇന്ത്യ 205 ന് ഓൾ ഔട്ടായത് മറ്റൊരു വിഷമദിനമായിന്നും അവശേഷിക്കുന്നു, അടുത്ത മത്സരം പാക്കിസ്ഥാനുമായി ചരിത്രം ആവർത്തിച്ച് ജയം ഇന്ത്യയ്ക്കൊപ്പം നിന്നു… വാസിം അക്രത്തിന്റെ നേത്യത്വത്തിലുള്ള പാക്ക് ബൗളിംഗ് നിര ഇന്ത്യയെ വൻ സ്കോറിലേക്ക് പ്രവേശിപ്പിച്ചില്ലേലും രാഹൂൽ ദ്രാവിഡിന്റെ (61) കരവിരുതിൽ 227/6 എന്ന നിലയിൽ ഇന്ത്യയെ എത്തിച്ചു. പിന്നീട് വെങ്കിടേഷ് പ്രസാദ് 5/27 (MOM) മാസ്മരിക സ്പെല്ലുമായ് കളം നിറഞ്ഞപ്പോൾ പാക്ക് ചാരക്കൂമ്പാരത്തിലേക്ക് കൂപ്പുകുത്തിയതും അവിശ്വസനീയമെന്ന് പറയാം.
നിർണ്ണായകമായ കിവീസിനെതിരായ മത്സരത്തിൽ , നോട്ടിങ്ങ്ഹാമിൽ.. ഇന്ത്യൻ ജയം ഉറപ്പിച്ചെന്ന് കരുതിയ കാണികളെ അവസാനഓവറുകളിൽ റോജർ ടോസിന്റെ 60* പ്രകടനം വേറിട്ട വിജയം സമ്മാനിച്ച് കിവികളെ സെമിയിലേക്ക് ആനയിച്ചു.. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് വിരാമവും !
✨✨✨✨✨✨✨
സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ ഓസീസ് ലീഡ്സിൽ സൗത്താഫ്രിക്കയുമായി ഏറ്റുമുട്ടുന്നു.രണ്ടു ടീമിനും സെമി ഫൈനൽ യോഗ്യത നേരത്തേ ഉറപ്പായിരുന്നു. ഹെർഷെൽ ഗിബ്സിന്റെ (101) സെഞ്ചുറിയിൽ സ്വത്താഫ്രിക്ക 271/7 എന്ന പൊരുതാവുന്ന നിലയിലെത്തി.., ഏറേക്കുറേ വിജയപ്രതീക്ഷയും. പക്ഷേ, ഓസീസിന്റെ മറുപടിയിൽ.. സ്റ്റീവ് വോയുടെ [120*(110)] അപരാജിത സെഞ്ചുറിക്കരുത്തിനൊപ്പം റിക്കി പോണ്ടിങ്ങിന്റെ [69(110)] പിൻതുണകൂടിയായപ്പോൾഅഞ്ച് വിക്കറ്റ് വിജയം രണ്ട് പന്ത് ബാക്കി നിൽക്കേ അവർ ആഘോഷിച്ചു.സൗത്താഫ്രിക്ക അതിന്റെ വിലയറിഞ്ഞത് സെമി ഫൈനലിലാണ്. ബർമ്മിങ്ങ്ഹാമിൽ രണ്ടു ടീമുകളും 213 റണ്ണുകൾ വീതം നേടിയപ്പോൾ സൂപ്പർ സിക്സിലെ സൂപ്പർവിജയം ഓസീസിന് ഫൈനലിലേക്കുള്ള പ്രവേശനവുമായി.(സൗത്താഫ്രിക്കയാണ് ഫൈനൽ യോഗ്യത ശരിക്കും അർഹിച്ചിരുന്നതെങ്കിലും അവർക്ക് ഈ കപ്പിലേക്കുള്ള ദൂരം.. കൂടിക്കൊണ്ടിരിക്കുന്ന മറ്റൊരു ദിനമായിന്നും 99-ലെ ജൂൺമാസത്തിലെ 17-ആം തീയതി ഇന്നുമോർക്കുന്നു{ഹെർഷൽ ഗിബ്സിനെ പ്രത്യേകമോർക്കുന്നു} )

മാഞ്ചസ്റ്ററിലെ ആദ്യസെമി ഏകപക്ഷീയമായിരുന്നു. ജയിക്കാൻ 242 റൺസ് ആവശ്യമായിരുന്ന പാക്കിസ്ഥാൻ 194 റൺസ്ന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ തന്നെ എല്ലാം വ്യക്തമായിരുന്നു. സയ്യിദ്അൻവർ 113 റൺസുമായി മുന്നിൽ നിന്നപ്പോൾ വജാഹ്ത്തുള്ള വസ്തി 84 ഉറച്ച പിൻതുണയുമായി തൊട്ടുപിറകേ നിന്നു. ഒൻപത് വിക്കറ്റിന്റെ കൂറ്റൻ വിജയവുമായി പാക്കിസ്ഥാൻ ഫൈനലിൽ..!

പാക്കിസ്ഥാൻ ഫൈനലിലേക്ക് ഏകപക്ഷിയമായി കടന്നു വന്നപ്പോൾ , തീർത്തും ഇക്കുറിയും ഏഷ്യൻ രാജ്യത്ത് തന്നെ കപ്പെത്തുമെന്ന് രാഷ്ട്ര വ്യത്യാസമില്ലാതെ ഏതൊരു ക്രിക്കറ്റ് പ്രേമിയും ഉറപ്പിച്ചിരുന്നു.. 92-ൽ പാക്ക്,96-ൽ ലങ്ക,99- വീണ്ടും ഏഷ്യ (പാക്ക്) ??? ഇങ്ങനെ തന്നാരുന്നു ആ ചിന്ത. പക്ഷേ എല്ലാ ചിന്തകളും കാറ്റിൽപ്പറത്തി കുതിച്ചെത്തുന്ന ഓസീസിന്റെ തനി രൂപമാർന്നൂ അന്ന് ലോഡ്സിൽ അരങ്ങേറിയത്.
പാക്കിസ്ഥാൻ ടോസ് നേടുന്നു… ബാറ്റിങ്ങിനിറങ്ങുന്നു, വിക്കറ്റുകൾ ഒന്നൊന്നായി ടോസ് ചെയ്യപ്പെടുന്നു. ഇജാസ് അഹമ്മദിന്റെ 22 റൺസിനും മുകളിൽ ടോപ്പ് സ്കോറായി എക്സ്ട്രാസ് (25) മുന്നിലും. അവസാനം 39 ഓവറിൽ 132 റൺസിൽ പാക്കിന്റെ എല്ലാ തേരോട്ടവും അവസാനിക്കുന്നു. ഗ്രിൽക്രിസ്റ്റ് (54), മാർക്ക് വോ (37)ജോഡിക്ക് കുട്ടിക്കളി പോലെ ഒരു ബാറ്റിംഗ് സെഷൻ.20.1 ഓവറിൽ മത്സരം തീരുന്നു.ഓസീസ് 8 വിക്കറ്റ് വിജയവുമായി ഒരിക്കൽക്കൂടി ചാംമ്പ്യന്മാരാകുന്നു. രണ്ടു തവണ ചാമ്പ്യന്മാരായ എന്ന വിശേഷണം ഇനി വിൻഡീസിനു മാത്രം കുത്തകയല്ല എന്ന മുന്നറിയിപ്പോടെ അവർ കപ്പുയർത്തി… നല്ലൊരു മുന്നൊരുക്കം മുന്നിൽ കണ്ട് കൊണ്ട്……..!
✨✨✨✨✨✨✨✨
(പ്ലയർ ഓഫ് ദി സീരീസ് അവാർഡ് ലാൻസ്ക്ലൂസ്നറെ തേടിയെത്തിയപ്പോൾ , 46l റണ്ണുകളുമായി റൺവേട്ടക്കാരുടെ അമരക്കാരനായി രാഹുൽദ്രാവിഡ് ഉറച്ച് നിന്നു. വിക്കറ്റ് വേട്ടക്കാരിൽ (20 Wkts)ജെഫ് അലോട്ടിനൊപ്പം ഫൈനലിലെ താരം ഷെയ്ൻ വോണും കൂട്ടുചേർന്നു. കളിച്ച 5 മത്സരവും പരാജയപ്പെട്ട കെനിയ, സ്കോട്ട്ലണ്ട് ടീമുകൾ ആരാധകരെ നിരാശരാക്കിയെങ്കിലും ചില വ്യക്തിഗത പ്രകടനങ്ങൾ ഏവരേം ഹരം കൊള്ളിച്ചു.)

by,
Arun Paul.

നിങ്ങൾക്കറിയാമോ….?
ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ ടീമിനെ നയിച്ച ഇന്ത്യക്കാരൻ..?

 

Leave a comment