Cricket IPL

വാർണറും സ്മിത്തും തിരിച്ചു വരുമ്പോൾ

March 21, 2019

author:

വാർണറും സ്മിത്തും തിരിച്ചു വരുമ്പോൾ

ബോൾ ടാമ്പറിങ് വിവാദത്തിന്റെ പേരിൽ ഒരു വർഷം വിലക്കിലായിരുന്ന ഓസ്‌ട്രേലിയൻ താരങ്ങളായ വാർണറും സ്മിത്തും ഇത്തവണത്തെ ഐപിഎല്ലിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ വരാനിരിക്കുന്ന ലോക കപ്പിന് തയ്യാറെടുക്കലാണ് ഇരുവരുടെയും ലക്ഷ്യം.  ഇവരുടെ വിലക്ക് കഴിഞ്ഞ മാസം അവസാനിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന പാക്കിസ്ഥാൻ പര്യടനത്തിനുള്ള ടീമിൽ ഇരുവരെയും പരിഗണിച്ചിരുന്നില്ല.

അടുത്തിടെ അവസാനിച്ച ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഇരുവരും കളിച്ചിരുന്നെങ്കിലും പരിക്കുമൂലം പിന്മാറുകയായിരുന്നു. തുടർന്ന് ഐപിഎല്ലിൽ കളിച്ചു ഫോം വീണ്ടെടുക്കാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ ആവശ്യപ്പെടുകയായിരുന്നു.

സ്മിത്തിന്റെ വരവ് രാജസ്ഥാൻ റോയൽസ് ക്യാമ്പിനെ ഒന്നാകെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതെ സമയം ഡൽഹി ക്യാപിറ്റൽസിലേക്ക് ചേക്കേറിയ ശിഖർ ധവാന്റെ വിടവ് വാർണറിലൂടെ നികത്താൻ ആകുമെന്നാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നേ ഹൈദെരാബാദിനു വേണ്ടി കളിച്ചിട്ടുള്ള വാർണർ 2017 ൽ 641 റൺസ് നേടി ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്കുള്ള ഓറഞ്ച് ക്യാപ് കരസ്ഥമാക്കിയിരുന്നു. 2017 ൽ പുണെ സൂപ്പർ ജയൻറ്സിനായി കളിച്ച സ്മിത്ത് 472 റൺസ് എടുത്ത് റൺ വേട്ടക്കാരിൽ നാലാമതെത്തിയിരുന്നു. ഇക്കുറിയും അതെ ഫോം നിലനിർത്താനാകും ഇരുവരുടെയും ശ്രമം.

ഫോം വീണ്ടെടുത്ത് ഇരുവരും ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തിയാൽ ചാമ്പ്യൻ പട്ടം നിലനിർത്താനാകുമെന്നാണ് ടീം അധികൃതർ പ്രതീക്ഷിക്കുന്നത്.

2 Comments
  1. Bibins

    20-20 മത്സരങ്ങൾ ഒരിക്കലും world cup പോലുള്ള ഒരു ടൂർണമെന്റിന് വേണ്ടുന്ന preparation അവത്തില്ല. പക്ഷേ സ്മിത്തും വാർണറും പോലുള്ള കളിക്കാർക്ക് തിരികെ വരാൻ ഐപി‌എൽ തന്നെ ധാരാളം. ലോക കപ്പ് തുടാങ്ങി 2-3 മത്സരങ്ങൾ അകുമ്പോലേക്കും അവർ ടീമിന്റെ നെടുംതൂണുകൾ അകും എന്നതിൽ സംശയമില്ല. റൗണ്ട് റോബിൻ മൽസർക്രമം ആയതിനാൽ അതിനുള്ള സമയവും ഉണ്ട്.

    • Lins Serin Jose

      thank you for the comments brother., as they were out of internationals for a year, they have to get back their touch before worldcup. For that IPL will help them.

Leave a comment

Leave a Reply to Lins Serin Jose Cancel reply