Cricket IPL Top News

ടീം അവലോകനം – ചെന്നൈ സൂപ്പർ കിങ്‌സ്

March 9, 2019

author:

ടീം അവലോകനം – ചെന്നൈ സൂപ്പർ കിങ്‌സ്

 

ഫിനിഷർ ധോണിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാം സീസണിൽ നാലാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ കളത്തിലിറങ്ങുന്നത്.രണ്ട് വർഷത്തെ സസ്പെന്ഷന് ശേഷം മടങ്ങിയെത്തി 2018 സീസണിൽ കപ്പുയർത്തിയ ആത്മവിശ്വാസത്തിലാണ്  ചെന്നൈ.അതിന് വേണ്ടി സ്റ്റീഫൻ ഫ്ലെമിംഗ് മികച്ച ഒരു ടീമിനെ തന്നെ ആണ് കളത്തിലിറക്കാൻ പോകുന്നത്.മറ്റെല്ലാ പ്ലയേഴ്‌സിനെ നിലനിർത്തിയ ചെന്നൈ വെറും രണ്ടു പ്ലയേഴ്‌സിനെ മാത്രമാണ് ഈ വർഷം പുതുതായി വാങ്ങിയത്.ശക്തമായ ബാറ്റിംഗ് നിരയും അതിനൊപ്പം മികച്ച ഓൾ-റൗണ്ടർമാരും ആണ് ടീമിന്റെ കരുത്ത്.ഐ.പി.എല്ലിലെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളിൽ ഒന്നാണ് ഇ മഞ്ഞക്കുപ്പായക്കാർ.ഇരുപത്തിമൂന്നാം തീയതിയിലെ ഉത്ഘാടനമത്സരത്തിൽ ചെന്നൈയുടെ തട്ടകത്തിൽ ചെന്നൈ നേരിടേണ്ടത് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആണ്.

കെ.എം ആസിഫ് എന്ന 25 കാരനാണ് ചെന്നൈ ടീമിലെ ഏക മലയാളിസാന്നിധ്യം.2018 സീസണിൽ ആണ് ചെന്നൈക്ക് വേണ്ടി ആസിഫ് അരങ്ങേറിയത്.തനിക്ക് കിട്ടിയ അവസരങ്ങൾ നന്നായി വിനിയോഗിച്ചതുകൊണ്ടാണ് ആസിഫിന് ചെന്നൈ മാനേജ്‌മെന്റ് ഒരു അവസരം കൂടെ നൽകിയത്.മലപ്പുറം ജില്ലയിലെ എടവണ്ണ ആണ് സ്വദേശം.2019 സീസണിൽ നമുക്ക് ഈ മലയാളിയുടെ മികച്ച പ്രകടനത്തിനായി കാത്തിരിക്കാം.

Team Squad:

S Dhoni, Suresh Raina, Deepak Chahar, KM Asif, Karn Sharma, Dhruv Shorey, Faf du Plessis, M Vijay, Ravindra Jadeja, Sam Billings, Mitchell Santner, David Willey, Dwayne Bravo, Shane Watson, Lungi Ngidi, Imran Tahir, Kedar Jadhav, Ambati Rayudu, Harbhajan Singh, N Jagadeesan, Shardul Thakur, Monu Kumar, Chaitanya Bishnoi, Mohit Sharma, Ruturaj Gaikwad

2 Comments
  1. Bibin

    😂😂😂😆

Leave a comment

Leave a Reply to Sijin Cherian Cancel reply